JHL

JHL

മന്ത്രി സുനിൽ കുമാറിന് കോവിഡ്

 തിരുവനന്തപുരം (True News 23.09.2020):കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.



No comments