JHL

JHL

ജനശതാബ്ദി എക്സ്പ്രസ് കാസർകോട് വരെ നീട്ടണമെന്നാവശ്യപ്പെട്ട് റെയിൽവെ സ്റ്റേഷന് മുമ്പിൽ ധർണ

കാസർകോട് (True News 16.09.2020): കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ജനശതാബ്ദി എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനു മുമ്പിൽ ധർണ്ണ നടത്തി.
ദീർഘനാളായുള്ള ജനങ്ങളുടെ മുറവിളിയാണ് ട്രെയിൻ കാസറഗോഡ് വരെ നീട്ടണമെന്നുള്ളത്. എന്നാൽ ഈ ആവശ്യങ്ങളെല്ലാം ബധിരകർണ്ണങ്ങളിലാണ് പതിഞ്ഞത്.കാസർകോട്ടെ ജനങ്ങൾക്ക് തലസ്ഥാനത്തെത്താൻ മറ്റു ട്രെയിനുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലൂടെ ഓടുന്ന ജനശദാബ്ദി കാസർകോടു വരെ നീട്ടേണ്ടുന്നതിന്റെ അനിവാര്യത ആസന്നമായിരിക്കുന്നത്.
 ധർണ്ണ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ ഉൽഘാടനം ചെയ്തു.എഐവൈഎഫ് ജില്ലാ പ്രസിഡൻറ് ബിജു ഉണ്ണിത്താൻ, സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു., സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സനോജ് കാടകം, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് ഹരിദാസ് പെരുമ്പള എന്നിവർ സംസാരിച്ചു.പ്രകാശൻ പള്ളിക്കാപ്പാൽ, മനോഹർ പുത്തിഗെ, അസ്ക്കർ കടവത്ത്, ശ്രീജിത്ത് കുറ്റിക്കോൽ എന്നിവർ നേതൃത്വം നൽകി.

No comments