JHL

JHL

കർഷക ദ്രോഹ ബില്ലി നെതിരെ പാടത്ത് മോഡിയുടെ കോലം നാട്ടി യൂത്ത് ലീഗ് പ്രതിഷേധം.

അല്ലാമ ഇഖ്ബാൽനഗർ(True News 26.09.2020): കർഷകരെ ദ്രോഹിച്ച്, കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാറിൻ്റെ കാർഷക ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ്സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

ഇടനീർ ചപ്പാടി വയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം നാട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു.പ്രസിഡണ്ട് ആഷിഫ് മാളിക അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.ബി.ഷാനവാസ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.ബി. ശാഫിഉൽഘാടനംചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി. കബീർ മുഖ്യ പ്രഭാഷണം നടത്തി.എസ്.എം. മുഹമ്മദ്കുഞ്ഞി,എം.കെ. അബ്ദുൾ റഹിമാൻ ഹാജി, മൻസൂർ മല്ലത്ത്, ഖാദർ ആലൂർ പ്രസംഗിച്ചു. എം.എച്ച്.അബ്ദുൽ റഹിമാൻ, മാർക്ക് മുഹമ്മദ് മല്ലം, ആഷിഖ് മoത്തിൽ, എം.എ. നാസർ, അഷ്റഫ് ബോവിക്കാനം, ഷെഫീഖ് മൈക്കുഴി, അഡ്വ.ജുനൈദ്, റൗഫ് ബാവിക്കര, അബ്ബാസ് കൊളച്ചപ്, ഷെരീഫ് പന്നടുക്കം, നാസർ ചേറ്റ് കുണ്ട്, സിറാജ് മഠം, അബ്ദുറഹ്മാൻ അടുക്കത്തിൽ,സി.എ. സുബൈർ, സമീർ അല്ലാമനഗർ, മനാഫ് എടനീർ,നാസർ ബോവിക്കാനം,റംഷിദ് ബാലനടുക്കം, മുഹമ്മദ് അനസ്,ഉബെസ്,അഫാസ്, മുനാഷിക്, സാബിത്, സി.എൻ.റാഫി, നഷാത്ത്, സർഫറാസ്,അലി, റുമൈസ് സംബന്ധിച്ചു



No comments