JHL

JHL

കേന്ദ്ര റെയില്‍വേ സഹമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു.കര്‍ണാടകയില്‍ നിന്നുള്ള ലോക്സഭാംഗമായ സുരേഷ് അംഗഡിയാണ് മരിച്ചത്

ന്യൂഡല്‍ഹി(True News, Sept23,2020): കേന്ദ്രറെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി(65) കോവിഡ് ബാധിച്ച് മരിച്ചു.  സെപ്തംബര്‍ 11നാണ് സുരേഷ് അംഗഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.  കര്‍ണാടകയിലെ ബെലഗാവിയില്‍  നിന്നുള്ള ലോക്‌സഭാ അംഗമാണ് സുരേഷ് അംഗഡി. കോവിഡ് ബാധിച്ചു മരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ പാര്‍ലമെന്റ് അംഗമാണ് അദ്ദേഹം   



No comments