JHL

JHL

മൊഗ്രാൽ തീരത്ത് മണൽ കടത്തൽ വ്യാപകം ; കുമ്പള എസ് ഐയുടെ നേതൃത്വത്തിൽ പിക്ക് അപ്പ് പിടികൂടി

കുമ്പള(True News 15 September 2020): മൊഗ്രാൽ തീരത്ത് മണൽ കടത്ത് വ്യാപകമാകുന്നു. മണൽ നിറച്ച് കടത്താൻ ശ്രമിച്ച പിക്ക് അപ്പ് വാന്‍ കുമ്പള പോലീസ് പിടികൂടി. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം  രാവിലെയാണ്‌ മൊഗ്രാലില്‍ വെച്ച്‌ മണല്‍ കടത്തിയ പിക്കപ്പ്‌ വാന്‍ കുമ്പള  എസ്‌ ഐ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. ഡ്രൈവര്‍ മൊഗ്രാല്‍ കെ കെ പുറത്തെ മുഹമ്മദ്‌ റഫീഖിനെ (33)തിരെ പോലീസ്  കേസെടുത്തു.

No comments