JHL

JHL

കുമ്പളയിൽ ഒരു കോടി രൂപയുടെ കാർഷിക പദ്ധതികൾ നടപ്പാക്കുന്നു


കുമ്പള(True News 26.09.2020): കാർഷിക മേഖലയിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തിൽ ഒരു കോടി രൂപയുടെ കാർഷിക പദ്ധതി നടപ്പാക്കുന്നു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ട്, തനത് ഫണ്ട്, വിവിധ ഏജൻസികളുടെ ധനസഹായം എന്നിവ ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സുഭിക്ഷ കേരളം , കൃഷി വകുപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചും പദ്ധതി നടപ്പാക്കുന്നു.

നാളികേര കൃഷി 24.40 ലക്ഷം, കവുങ്ങ് കൃഷി 6.21 ലക്ഷം, നെൽകൃഷി 17 .68 ലക്ഷം, തരിശു നെൽകൃഷി 10.00 ലക്ഷം, സുസ്ഥിര നെൽകൃഷി 3.63 ലക്ഷം, നേന്ത്രവാഴ കൃഷി 2.00 ലക്ഷം, ജീവനി പച്ചക്കറി കൃഷി 6.00 ലക്ഷം, കൈപ്പാട് കൃഷി വികസനം 5.00 ലക്ഷം, പച്ചക്കറി ക്ലസ്റ്റർ 11.00 ലക്ഷം, തരിശു പച്ചക്കറി കൃഷി 4.3 ലക്ഷം, ഗ്രോബാഗ് വിതരണം 4.00 ലക്ഷം, ഇടവിളകൃഷി 6.00 ലക്ഷം, ഫലവൃക്ഷതൈ വിതരണം 5.00 ലക്ഷം, പയർ പച്ചക്കറിവിത്ത്, തൈകൾ വിതരണം 1.13 ലക്ഷം, സ്കൂൾ പച്ചക്കറിത്തോട്ടം 0.08 ലക്ഷം എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്. തരിശു നെൽകൃഷി പദ്ധതിയുടെ ഭാഗമായി ബംബ്രാണവയൽ, താഴെ കൊടിയമ്മ വയൽ എന്നിവിടങ്ങളിൽ 70 ഏക്കർ ഭൂമിയിൽ കൃഷിയിറക്കി. കൃഷിയിറക്കൽ പ്രവർത്തിയുടെ ഉദ്ഘാടനം ബംബ്രാണയിൽ എം സി കമറുദ്ദീൻ എം എൽ എ യും കൊടിയമ്മയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ ജി സി ബഷീറും ഉദ്ഘാടനം ചെയ്തു. കാർഷിക പദ്ധതിയുടെ പുരോഗതി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അവലോകനം ചെയ്തു. പ്രസിഡണ്ട് കെ  എൽ പുണ്ട രീകാക്ഷ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡണ്ട് ഗീത ലോകനാഥ് ഷെട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി എൻ മുഹമ്മദലി, എ കെ ആരിഫ്, ഫാത്തിമ അബ്ദുല്ല കുഞ്ഞി, പഞ്ചായത്ത് സെക്രട്ടറി ദീപേഷ്, കൃഷി ഓഫീസർ നാണുക്കുട്ടൻ സംബന്ധിച്ചു


No comments