JHL

JHL

എ.​പി.​അ​ബ്ദു​ള്ളക്കു​ട്ടി ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍

ന്യൂ‍‍​ഡ​ല്‍​ഹി(True News 26.09.2020): ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ എ​ത്തി​യ മു​ന്‍ എം​പി എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു. തേ​ജ​സ്വി സൂ​ര്യ​യാ​ണ് യു​വ​മോ​ര്‍​ച്ച​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ന്‍.


പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ​യാ​ണ് 23 പു​തി​യ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 12 ഉ​പാ​ധ്യ​ക്ഷ​ന്മാ​രും എ​ട്ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.
കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​ത്തി​യ മ​ല​യാ​ളി ടോം ​വ​ട​ക്ക​ന്‍, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ വ​ക്താ​ക്ക​ളാ​യി. പൂ​നം മ​ഹാ​ജ​ന് പ​ക​ര​മാ​യാ​ണ് തേ​ജ്വ​സി സൂ​ര്യ യു​വ​മോ​ര്‍​ച്ച അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.
അ​തേ​സ​മ​യം മു​തി​ര്‍​ന്ന നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, ശോ​ഭ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക് പു​തി​യ പ​ട്ടി​ക​യി​ലും പ​ദ​വി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.കെ.​സു​രേ​ന്ദ്ര​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ​തോ​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നും ഉ​ള്‍​വ​ലി​ഞ്ഞ ശോ​ഭ​യ്ക്ക് പു​തി​യ പ​ട്ടി​ക​യി​ല്‍ പ്രാ​തി​നി​ധ്യ​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു.മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം രാ​ജി​വ​ച്ച്‌ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച്‌ തോ​റ്റ കു​മ്മ​ന​ത്തെ​യും ദേ​ശീ​യ നേ​തൃ​ത്വം പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കും.


No comments