JHL

JHL

നായിക്കാപ്പിൽ സി പി എം പ്രവർത്തകന്റെ വീട് കയറി അക്രമം. മൂന്ന് പേർക്ക് പരിക്ക്. ബൈക്ക് തീവെച്ച് നശിപ്പിച്ചു.

കുമ്പള(True News 24.09.2020): നായിക്കാപ്പില്‍   സി.പി.എം പ്രവര്‍ത്തകന്റെ   വീടും ബൈക്കും ആറംഗ സംഘം തല്ലിത്തകര്‍ത്തതായി പരാതി. മൂന്നുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ നായിക്കാപ്പ് നാരായണ മംഗലത്തെ ശിവപ്രസാദ് (37), സഹോദരി മമത (38), മമതയുടെ മകള്‍ ദിയ (12) എന്നിവരെയാണ് കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ബി.ജെ.പി പ്രവര്‍ത്തകരായ ആറംഗ സംഘം ശിവപ്രസാദിനെ അന്വേഷിച്ച് വീട്ടിലെത്തുകയും ശിവപ്രസാദ് ഇല്ലെന്ന് പറഞ്ഞതോടെ വീട്ടിനകത്ത് കയറാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. 


അതിനിടെ സംഘത്തെ തടഞ്ഞതോടെ മമതയേയും ദിയയേയും തള്ളിയിടുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും വീട്ടിനകത്തെ സോഫയും ഗ്ലാസുകളുമൊക്കെ തകര്‍ക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ശിവപ്രസാദിനെ മര്‍ദ്ദിച്ച് കൊലവിളി നടത്തിയതിന് ശേഷമാണ് സംഘം മടങ്ങിയതെന്ന് ഇവര്‍ പരാതിപ്പെട്ടു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

അക്രമം മുരളി വധക്കേസിലെ പ്രതി ശരത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കോടതി വിധി ഫേസ്ബുക്ക് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ പ്രദേശത്തെ ബിഎംഎസ് നേതാവിന്റെയും പ്രിയേഷിന്റെയും നേതൃത്വത്തിൽ     പരിക്കേറ്റ കുടുംബത്തെ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം രഘുദേവൻ മാഷ്, ഏരിയ സെക്രട്ടറി സി എ സുബൈർ, ലോക്കൽ സെക്രട്ടറി രമേശൻ, സിപിഐ നേതാവ് ജയപ്രകാശ് എന്നിവർ സന്ദർശിച്ചു.

No comments