JHL

JHL

പാടലടുക്ക പി എം ഫാമിലി 'ഇശൽ തീരം' പരിപാടി സംഘടിപ്പിച്ചു.


പുത്തിഗെ(True News 24.09.2020):പാടലടുക്ക പി എം ഫാമിലി 'ഇശൽ തീരം' പരിപാടി സംഘടിപ്പിച്ചു. കേരള കർണാടക സംസ്ഥാനങ്ങളിലെ പ്രമുഖരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിശാലമായ പരിപാടിയായിരുന്നു ഇശൽ തീരം. പ്രമുഖ കലാകാരന്മാർക്കു പുറമെ പി എം ഫാമിലി അംഗങ്ങളായ കലാകാരന്മാരും പരിപാടിയിൽ സംബന്ധിച്ചു.
പാണക്കാട് മുഹീനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാഷിം അൽ ഹദ്ദാദ് തങ്ങൾ, കബീർ ഹിമമി ഗോളിയടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു.
    അബ്ദുല്ല ഫാദിൽ മൂഡാൽ, മുനവ്വിർ സിനാൻ കുന്നപ്പള്ളി, ശബാൻ തൃക്കരിപ്പൂർ, സാക്കിർ മംഗളൂർ, സൽമാൻ വണ്ടൂർ, യൂസുഫ് കട്ടത്തടുക്ക, മുഖ്താർ ഉളുവാർ എന്നീ കലാകാരന്മാർ സംബന്ധിച്ചു. ഇല്യാസ് സഖാഫി പാടലടുക്ക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അബ്ദുൽ സലാം മാസ്റ്റർ സ്വാഗതം പറഞ്ഞു. ശംസുദ്ദീൻ മാസ്റ്റർ മോഡറേറ്ററായി. അഷ്റഫ് ഹുദവി പാടലടുക്ക, അനുസ്മരണ പ്രഭാഷണം നടത്തി. ശരീഫ് പാടലടുക്ക, മൊയ്തീൻ കുഞ്ഞി, ശുക്കൂർ എന്നിവർ ആശംസകളർപ്പിച്ചു. ജാഫർ നന്ദി പറഞ്ഞു.

No comments