JHL

JHL

ടാറ്റ കൊവിഡ് ആശുപത്രി; പ്രതിഷേധം ശക്തമാവുന്നു; ഗാന്ധി ജയന്തി ദിനത്തിൽ സത്യാഗ്രഹ സമരം നടത്താൻ ബഹുജന കൂട്ടായ്മ രംഗത്ത്

കാസർകോട് (True news 28.09.2020): ചന്ദ്രഗിരി ലയൺസ് ക്ലബും കാസർകോട് പീപ്പിൾസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ജീവൻ രക്ഷാ വേദി ജനറൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം ശ്രദ്ധേയമായി. ആരോഗ്യ രംഗത്ത് കാസർകോട് ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെയാണ് പ്രതിഷേധം. കോവി ഡ് ആശുപത്രി പ്ര ത്തന സജ്ജമാക്കുക, നിർദ്ദിഷ്ട AIIMS ആശുപത്രി ജില്ലയിൽ സ്ഥാപിക്കുക, ഉക്കിനടുക്ക മെഡിക്കൽ കോളെജ് പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കുക, ഡോക്ടർമാരടക്കം ഒഴിഞ്ഞു കിടക്കുന്ന ആരോഗ്യ പ്രവർത്തകരുടെ തസ്തികകളിൽ നിയമനം നടത്തുക  , ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും വിദഗ്ദ ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് കൂട്ടായ്മക്ക് രൂപം കൊടുത്തത്. പ്രതേകിച്ച് 60 കോടി ചിലവിട്ട് ടാറ്റ ഒരുക്കിയ ഭൌതിക സാഹചര്യം കോവിഡ് ആശുപത്രി വെന്റിലേറ്റർ സൌകര്യമൊരുക്കണം ഡോക്ടർമാരെ നിയമിക്കണം. മറ്റ് ശുശ്രൂഷ സൌകര്യo ഒരുക്കണം.

  ടാറ്റയുടെ സൌമനസ്യത്തിൽ കിട്ടിയ സൌകര്യം താഴിട്ട് പൂട്ടി കാവലേർപ്പെടുത്തി തുരുമ്പിക്കുന്ന അവസ്ഥയിൽ അധികൃതർക്ക് വെളിച്ചം നൽകി പ്രതീകാത്മകമായി പ്രതിഷേധിക്കാനാണ് കൂട്ടായ്മ രൂപപ്പെട്ടത്. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം ചട്ടഞ്ചാൽ കോവിഡ്   ആശുപത്രിക്ക് മുന്നിൽ കൂട്ട നിരാഹാര സമരം നടത്താൻ തീരുമാനിച്ചു കൂട്ടായ്മ മുൻ കണ്ണൂർ സർവകലാശാം വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കാസർകോട് പീപ്പിൾസ് ഫോറം പ്രസിഡണ്ട് പ്രൊഫ. വി ഗോപിനാഥൻ അദ്ധ്യക്ഷനായിരുന്നു. ഫാറുഖ് കാസ്മി, അഡ്വ.വിനോദ് കുമാർ, എം.പത്മാക്ഷൻ, എം.കെ.രാധാകൃഷ്ണൻ, എൻ.എം.കഷ്ണൻ നമ്പൂതിരി, സി.എൽ അബ്ദുൾ റഷീദ്, ഡോ. സമീർ, കെ.പി.എസ് വിദ്യാ നഗർ, അബ്ദുൾ നാസർ, പി.വി.മധുസൂദനൻ, വ്യാപാരി വ്യവസായി പ്രതിനിധി മുനീർ തുടങ്ങി നാൽപതോളം സംഘടനാ പ്രതിനിധികൾ ,സംബന്ധിച്ചു. ഡോ. ഖാദർ മാങ്ങാട് (ചെയർമാൻ ) മുഹമ്മദ് ഇഖ്ബാൽ(വർക്കിങ്ങ് ചെയർമാൻ) പ്രൊഫ വി ഗോപിനാഥൻ, എം.കെ.രാധാകൃഷ്ണൻ, മൊയ്തീൻ കുഞ്ഞി, അബ്ദുൾ നാസർ ടി.കെ., നിസാർ ചെരുവാട്, സിസ്റ്റർ ജയ( വൈ.പ്രസിഡണ്ടുമാർ.) സി.എൽ അബ്ദുൾ റഷീദ് ജന.കൺവീനർ അഡ്വ. ശ്യാം പസാദ് ( ട്രഷറർ), അഡ്വ.വിനോദ് കുമാർ, അഡ്വ. ഫൈസൽ (ലീഗൽ അഡ്വ സർമാർ)തുടങ്ങി കമ്മിറ്റി രൂപീകരിച്ചു.







No comments