മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ 11 ജീവനക്കാർക് കോവിഡ് സ്ഥിരീകരിച്ചു : ലബോറട്ടറി ഒരാഴ്ചത്തേക്ക് പൂട്ടി

ഉപ്പള(True News Malayalam 23.09.2020): മഞ്ചേശ്വരം മംഗല്‍പ്പാടിയിലെ താലൂക്ക് ആശുപത്രിയില്‍ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നടന്ന ആന്റി ജന്‍ പരിശോധനയിലാണ് ഇവരുടെ ഫലം പോസിറ്റീവായത്. ഇതേ തുടർന്ന് ആശുപത്രി ലാബ് സൗകര്യങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചിടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മംഗല്‍പ്പാടി പഞ്ചായത്ത് പരിധിയില്‍ ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നു. രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികളും വയോധികരും യാതൊരു കാരണവശാലും വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
Post a Comment