JHL

JHL

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.19 മരണം. കാസറഗോഡ് ജില്ലയിൽ ഇന്ന് 197 പേർക്ക് കൂടി കോവിഡ്.പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങൾ വാർത്തയിൽ.

തിരുവന്തപുരം / കാസറഗോഡ് (True News, Sept 22,2020): സംസ്ഥാനത്ത് ഇന്ന്  4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3007 പേർ ഇന്ന് രോഗ മുക്തി നേടി.കാസറഗോഡ് ജില്ലയിൽ  ഇന്ന് 197 പേർക്ക് കൂടി കോവിഡ്.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.19 പേരുടെ മരണം സ്ഥിരീരിച്ചു.  3463 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്തവർ  412.40,382 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.  

ജില്ലയില്‍ 197 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ 197 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 225 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4930 പേര്‍
വീടുകളില്‍ 3528 പേരും സ്ഥാപനങ്ങളില്‍ 1202 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4930 പേരാണ്. പുതിയതായി 155 പേരെ കൂടി നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 193 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
8711 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 670 പേര്‍ വിദേശത്ത് നിന്നെത്തിയവരും 500 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 6694 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. നിലവില്‍ 1947 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 846 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പൈവളിഗെ- 2 മധൂര്‍- 9 തൃക്കരിപ്പൂര്‍- 5 പുത്തിഗെ- 1 ബേഡഡുക്ക-3
ചെമ്മനാട്-18 ഉദുമ-13 അജാനൂര്‍-6 പള്ളിക്കര-8 മംഗല്‍പാടി-13
പിലിക്കോട്-2 കാഞ്ഞങ്ങാട്-16 കയ്യൂര്‍ ചീമേനി-1 നീലേശ്വരം-3 കള്ളാര്‍-4
വെസ്റ്റ് എളേരി-2 പുല്ലൂര്‍ പെരിയ-2 കുമ്പള-11 കാസര്‍കോട്-19
മടിക്കൈ-2 ബദിയഡുക്ക-7 പടന്ന-4 മഞ്ചേശ്വരം-2 പനത്തടി-1
മൊഗ്രാല്‍പുത്തൂര്‍-7 ചെങ്കള-31 കുറ്റിക്കോല്‍-1 മുളിയാര്‍-4
ഇന്ന് ജില്ലയില്‍ 225 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാഞ്ഞങ്ങാട്- 15 ചെമ്മനാട്- 20 ഉദുമ-22 കാസര്‍കോട്- 14 പടന്ന- 2
ചെങ്കള- 9 കുറ്റിക്കോല്‍- 2 പുല്ലൂര്‍ പെരിയ- 18 നീലേശ്വരം-5
കോടോംബേളൂര്‍-1 മടിക്കൈ-6 പള്ളിക്കര-10 ബേഡഡുക്ക-5 കുമ്പള-7
ബദിയഡുക്ക-4 പൈവളിഗെ-3 മഞ്ചേശ്വരം-2 ദേലംപാടി-2
മംഗല്‍പാടി-2 മധൂര്‍-8 പുത്തിഗെ-4 ചെറുവത്തൂര്‍-2 അജാനൂര്‍-22
പിലിക്കോട്-15 തൃക്കരിപ്പൂര്‍-2 മുളിയാര്‍-3 ഈസ്റ്റ് എളേരി-2
കാറഡുക്ക-1 കിനാനൂര്‍ കരിന്തളം-2 മൊഗ്രാല്‍പുത്തൂര്‍-5 വലിയപറമ്പ-1
എന്‍മകജെ-3 വെസ്റ്റ് എളേരി-1 കയ്യൂര്‍ ചീമേനി- 3 കള്ളാര്‍-1
ഇതര ജില്ല
കരിവെള്ളൂര്‍-1

No comments