JHL

JHL

കുമ്പള ടൗണിൽ അക്രമികളുടെ വിളയാട്ടം ; പോലീസിന് പിടിച്ച് കൊടുത്താലും മദ്യപിച്ച് ചെയ്തതാണെന്ന് പറഞ്ഞ് പോലീസ് വെറുതെ വിടുന്നതായി പരാതി

കുമ്പള(True News 15 September 2020): കുമ്പള ടൗണിൽ  അക്രമികളുടെ  വിളയാട്ടം രൂക്ഷമാകുന്നു. പിടിച്ച് പോലീസിനെ ഏല്പിച്ചാലും രക്ഷയില്ല. പോലീസ് ഇത്തരക്കാർക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ ദേശീയപാതയോരത്തുള്ള ഒരു  കടയിൽ അരികുവശം പൊളിച്ച് അകത്ത് കടന്ന അക്രമിയെ ശബ്ദം കേട്ട് കടയിലെത്തിയ ഉടമസ്ഥൻ കയ്യോടെ പിടിച്ച് പോലീസിലേല്പിച്ചിരുന്നു. ഇയാളെ പരിചയമുണ്ടെന്നും മദ്യപിച്ച് ചെയ്തതാണെന്നും പറഞ്ഞ് വെറുതെ വിട്ടതായി കടയുടമസ്ഥൻ പറയുന്നു. പരാതിയുണ്ടെങ്കിൽ പിറ്റേ ദിവസം സ്റ്റേഷനിൽ ചെന്ന് പരാതി എഴുതിക്കൊടുക്കാനും പറഞ്ഞതായി ഇതര സംസ്ഥാനക്കാരനായ വ്യാപാരി പറഞ്ഞു.
കൂടാതെ കഴിഞ്ഞ കുറെ ദിവസമായി വേറൊരാൾ ഇതുപോലെ വ്യാപാരസ്ഥാപനങ്ങളിലൊക്കെ കയറി അതിക്രമം നടത്തുന്നതായി പറയുന്നു. ഏതാനും ആഴ്ച മുമ്പ് കുമ്പളയിലെ നിരവധി കടകളിൽ കവർച്ച നടന്നിരുന്നു. രാത്രി കാലമാവുന്നതോടെ മദ്യപാനികൾ കുടിച്ച്‌ ലക്കുകെട്ട് വ്യാപാര സമുച്ഛയങ്ങളുടെ ഷട്ടറിനടുത്താണ് കിടന്നുറങ്ങുന്നത്. ഇത് രാവിലെ കട തുറക്കാനെത്തുന്ന വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാണ് കുമ്പളയിലെ വ്യാപാരി സമൂഹം  ആവശ്യപ്പെടുന്നത്.

No comments