JHL

JHL

കുമ്പളയിൽ ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന ചാരായവും വിദേശ മദ്യവും പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു

കുമ്പള(True News 28.09.2020): വാഹന പരിശോധനയ്ക്കിടയിൽ കുമ്പള ഡോക്ടേഴ്സ് ഹോസ്പിറ്റലിന് സമീപം വൻ മദ്യവേട്ട.

കുമ്പളയിൽ നിന്നും സീതാംഗോളി ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷയിലാണ് മദ്യം കടത്തിയിരുന്നത്. പോലിസ് സംഘം കൈ കാണിച്ചപ്പോൾ അല്പം മുമ്പിൽ റിക്ഷ നിർത്തുകയും ഡ്രൈവർ ഇറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഓട്ടോയ്ക്ക് അടുത്തെത്തിയപ്പോഴാണ് വൻ തോതിൽ മദ്യം അടങ്ങിയ ബോക്സ് ശ്രദ്ധയിൽപ്പെട്ടത്. പോലീസുകാർ ഓടി ഡ്രൈവറെ പിടികൂടി.  മധൂർ പാറക്കെട്ട് മീപ്പുഗിരി റോഡിലെ പരേതനായ മോഹനന്റെ മകൻ നവീൻ (39) എന്നയാളെയാണ് പിടികൂടിയത്. കെഎൽ 60 സി 4715 രജിസ്ട്രേഷൻ ഉള്ള ഓട്ടോറിക്ഷയിൽ 10 കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ആയി അടുക്കിവെച്ച നിലയിലാണ് മദ്യ കുപ്പികളും, മദ്യ പാക്കറ്റുകളും ഉണ്ടായിരുന്നത്. 180 മില്ലിയുടെ 48 കുപ്പി അടങ്ങിയ 10 പായ്ക്കറ്റുകളും, 180 മില്ലി അടങ്ങുന്ന ടെട്രാ 480 പാക്കറ്റ് ചാരായവുമാണ് പിടികൂടിയത്. കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ സോമയ്യ, ടീമംഗങ്ങളായ സന്തോഷ് കുമാർ, സജീഷ് കെ.കെ എന്നിവരാണ് മദ്യ വേട്ട നടത്തിയത്.

No comments