JHL

JHL

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് തേജസ്വിനി അവാർഡ് നൽകി


കാസർഗോഡ്(True News 16.09.2020):  കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ്  ലോക്ക് ഡൗൺ കാലയളവിൽ കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ചെയ്ത സേവനം മാനിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ അഞ്ച്  പ്രമുഖ  സാമൂഹ്യ പ്രവർത്തകരെ തെരഞ്ഞെടുത്തു. പ്രഖ്യാപിച്ച തേജസിനി അവാർഡ് കാസർകോട് ജില്ലാ പോലീസ് മേധാവി  ശ്രീമതി ഡി ശിൽപ  ഐപിഎസ് അവർകൾ അവാർഡ് ജേതാക്കൾക്ക് നൽകി .
  റാംദാസ് കെ യു തൃക്കരിപ്പൂര് , നിഷ ആൻറണി കാഞ്ഞങ്ങാട് , കെഎസ് സാലി കീഴൂർ ഉദുമ,  നിസാർ അൽഫ കാസർഗോഡ് , അർഷാദ് വർക്കാടി മഞ്ചേശ്വരം  എന്നിവർക്കാണ് അവാർഡ് നൽകിയത്.
 യോഗത്തിൽ   കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി മുഹമ്മദലി ഫത്താഹിൻറെ അധ്യക്ഷതയിൽ  ചേർന്ന് പരിപാടിയിൽ   കാസർകോട് പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം   അബ്ദുല്ല പടിഞ്ഞാറ്  എം തുളസീധരൻ  ബാബുരാജ്    ശരീഫ് സാഹിബ്   കാസർഗോഡ് പോലീസ് മേധാവി ശ്രീമതി ഡി ഷിൽപ ഉദ്ഘാടനം ചെയ്ത പരിപാടി സി എൽ ഹമീദ് സ്വാഗതവും സാഹിദ് മെട്രോ നന്ദിയും പറഞ്ഞു

No comments