JHL

JHL

മുസ്ലിം ലീഗ് ജില്ലാ ആസഥാനത്തേക്ക് എൻ വൈ എൽ മാർച്ച് പോലീസ് തടഞ്ഞു

കാസറഗോഡ്(True News 15 September 2020) : ജ്വലറി നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ അഴിമതി നടത്തിയ എം സി ഖമറുദ്ധീൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും എം എൽ എ യെ സംരക്ഷിക്കുന്ന മുസ്ലിം ലീഗ്  നിലപാട്
തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് കാസറഗോഡ് ജില്ലാ നാഷണൽ യൂത്ത് ലീഗ് കമ്മറ്റി നടത്തിയ മാർച്ച്‌ കാസറഗോഡ് പോലിസ് തടഞ്ഞു.
ഖമറുതീൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 100 കണക്കിന് ആളുകളാണ് രാവിലെ കാസറഗോഡ് പുതിയബസ്റ്റാണ്ട് പരിസരത്തു നിന്നും പ്ലകാർഡെന്തി പ്രകടനംനടത്തിയത്. മാർച്ച്‌ തടഞ്ഞഉടനെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു, മാർച്ച്‌ ജില്ലാ ഐ എൻ എൽ സെക്രട്ടറി റിയാസ് അമലടുക്കം ഉത്ഘാടനം ചെയ്തു, ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, പ്രസിഡന്റ്‌ മൊയ്‌ദീൻ കുഞ്ഞി കളനാട് യൂത്ത് ലീഗ് സ്റ്റേറ് ട്രഷറർ റഹീം ബെണ്ടിച്ചാൽ എന്നിവർ  മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു  നാഷണൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ അഡ്വ ഷെയ്ഖ് ഹനീഫ്, സെക്രട്ടറി ഹനീഫ് പി എച്ച്,  സിദ്ദിഖ് ചേരങ്കൈ, റാഷിദ്‌ ബേക്കൽ, അബൂബക്കർ പൂച്ചക്കാട്, അൻവർ മാങ്ങാടൻ, ഇ എൽ നാസർ, സിദിഖ് ചെങ്കള, മുസമ്മിൽ കോട്ടപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി,

No comments