JHL

JHL

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം ; മഞ്ചേശ്വരത്ത് വെൽഫെയർ പാർട്ടി എഫ്.ഐ.ടി.യു പ്രവർത്തകർ ബില്ല് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

മഞ്ചേശ്വരം(True News 26.09.2020) : കർഷക വിരുദ്ധ ബില്ലുകൾ ജനാധിപത്യ വിരുദ്ധമായി പാസാക്കി കർഷകരെ കൊലക്ക് കൊടുക്കുന്ന മോദി സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി യും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയനും  മഞ്ചേശ്വരം സന്നടുക്ക നെൽ പാടത്ത് ബിൽ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കർഷക സമിതി പ്രസിഡന്റ് രവീന്ദ്ര ഷെട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ഇംത്യാസ്, മൊയ്തീൻ ബി, ഇർഷാദ്, അൽ അമീൻ, മുഹമ്മദ് അമീൻ, കാദർ, മുഖ്താർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് അദ്നാൻ സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു.

No comments