JHL

JHL

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്കും സഹോദരനും കോവിഡ് സ്ഥിരീകരിച്ചു

 


കാസർകോട്മു (True News 24.09.2020):സ്‌ലിം ലീഗ്‌ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്കും സഹോദരനും കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ് മാഹിൻ ഹാജി. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ന്റെ പൂർണ രൂപം:

"അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ലോക വ്യാപകമായ കൊറോണ വൈറസ് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാതെ എന്നെയും എന്റെ സഹോദരനെയും പിടികൂടി, വീട്ടിൽ വിശ്രമിച്ചാൽ മതിയെന്ന് ഡോക്ടർ മാർ നിർദേശിച്ചെങ്കിലും മുൻകരുതലെന്ന നിലയിൽ മംഗലാപുരം ഇന്ത്യാനയിൽ പ്രവേഷിച്ചിരിക്കുകയാണ്, നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടെങ്കിൽ ഇ. അ. വളരെ പെട്ടെന്ന് തിരിച്ച് വരുന്നതായിരിക്കും. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക."

എം.സി.ഖമറുദ്ദീൻ എം.എൽ.എ. പ്രതിയായ ജുവലറി നിക്ഷേപത്തട്ടിപ്പ് വിവാദത്തിൽ പ്രശ്നപരിഹാരത്തിന് ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ചത്‌ ഇദ്ദേഹത്തെയായിരുന്നു.പ്രശ്ന പരിഹാരം  എന്നാണ് വിലയിരുത്തൽ.

No comments