മംഗലാപുരം വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചു
മംഗുളൂരു True News 23.09.2020): കോവിഡ് 19 വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ച മംഗളൂരു വിമാനത്താവളത്തിൽനിന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. ജറ്റ് എയർവേഴ്‌സിന്റെ ന്യൂഡൽഹി-മംഗളൂരു വിമാനം ചൊവ്വ, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും. ഈ രണ്ട് ദിവസങ്ങളിലും വിമാനം രാവിലെ 10.10-ന് ന്യൂഡൽഹിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35-ന് മംഗളൂരുവിലെത്തും. തിരികെ ഇതേ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.10-ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് 3.55-ന് ന്യൂഡൽഹിയിലുമെത്തും. സെപ്‌റ്റംബർ 23 മുതൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ബെംഗളൂരുവിലേക്ക് പുതിയ സർവീസും ആരംഭിക്കും. നിലവിലുള്ള പ്രതിദിന സർവീസുകൾക്ക് പുറമെയാണിത്. എയർ ഇന്ത്യ ആഴ്ചയിൽ മൂന്നുദിവസങ്ങളിലായി മുംബൈ-മംഗളൂരു-കൊച്ചി റൂട്ടിൽ നടത്തുന്ന സർവീസും പുനരാരംഭിച്ചു. ഉച്ചയ്ക്ക് 2.45-ന് മുംബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം 4.20-ന് മംഗളൂരുവിലെത്തും. 5.20-ന് കൊച്ചിയിലേക്ക് പുറപ്പെടും.
![]() |
Add caption |
Post a Comment