JHL

JHL

ഗൂഢാലോചന നടത്തിയത് അന്നത്തെ കോൺഗ്രസ് സർക്കാർ : മാപ്പ് പറയണം - യോഗി ആദിത്യനാഥ്

 ലഖ്​നോ(True news 30-09-2020): ബാബരി മസ്​ജിദ്​ തകർക്കാനുള്ള ​ഗൂഢാലോചന കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി​യെ സ്വാഗതം ചെയ്​ത്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​. ഹിന്ദു സന്യാസിമാർക്കും ബി.ജെ.പി, വി.എച്ച്​​.പി നേതാക്കൾക്കുമെതിരെ അന്നത്തെ കോൺഗ്രസ് സർക്കാറാണ്​ ഗൂഢാലോചന നടത്തിയത്​.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന്​ കോടതി വിധി തെളിയിക്കുന്നു. ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികളായവർ രാജ്യത്തോട് മാപ്പ്​ പറയണം -യോഗി ആവശ്യപ്പെട്ടു.

No comments