JHL

JHL

സംവരണ വാർഡുകൾ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഈ മാസം 28, 29 തീയ്യതികളിൽ


കാസർകോട്(True News 17.09.2020):  തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ വാർഡുകളെ നിശ്ചയിക്കുന്നതിന് വേണ്ടി നറുക്കെടുപ്പ് നടത്തുന്നതിനായി തീയ്യതികൾ തീരുമാനിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കി.
ഓരോ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പൽ കോർപ്പറേഷനുകളിലേയും പട്ടിക ജാതി പട്ടികവർഗ്ഗം സ്ത്രീ സംവരണവാർഡുകളെയാണ് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്.സെപ്തംബർ 28,29,30 ഒക്ടോബർ ഒന്ന്,അഞ്ച് തീയ്യതികളിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പിനുള്ള ചുമതലകൾ അതത് ജില്ലാ കലക്ടർമാക്കും നഗരസഭകളുടേത്
മേഖല നഗരകാര്യ ജോയിന്റ് ഡയരകടർമാർക്കുമാണ് നൽകിയിട്ടുള്ളത്.

കാസർകോട് ജില്ലയിലെ കാറഡുക്ക, മഞ്ചേശ്വരം കാഞ്ഞങ്ങാട് ബ്ലോക്കുകളിൽപെട്ട ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് സെപ്തംബർ 28ന് രാവിലെ പത്ത് മണിക്കും കാസർകോട് പരപ്പ നീലേശ്വരം ബ്ലോക്കുകളിൽപെട്ട ഗ്രാമ പഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് 29ന് രാവിലെ പത്ത് മണിക്കും ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിന് രാവിലെ പത്ത് മണിക്കും കാസർകോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
കാസർകോട് ഉൾപ്പെടുന്ന വടക്കൻ മേഖലയിലെ നഗരസഭ വാർഡുകളുടെ നറുക്കെടുപ്പ് സെപ്തംബർ 28,29 തീയ്യതികളിൽ കോഴിക്കോട് ടൗൺ ഹാളിലാണ് നടക്കുക.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുകയുളളു.

No comments