JHL

JHL

ആരോഗ്യ രംഗത്തെ കാസറഗോടിന്റെ ശോചനീയാവസ്ഥക്കെതിരെ ചന്ദ്രഗിരി ലയൺസ് ക്ലബ് പ്രതിഷേധത്തിനൊരുങ്ങുന്നു

കാസറഗോഡ് (25.09.2020): ആരോഗ്യ രംഗത്തെ കാസറഗോടിന്റെ ശോചനീയാവസ്ഥക്കെതിരെ ചന്ദ്രഗിരി ലയൺസ് ക്ലബ് പ്രതിഷേധത്തിനൊരുങ്ങുന്നു.  ഈ വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27 )ഉച്ചക്ക് 4  മണിക്ക് കാസര്‍കോട് യൂണിറ്റ് വ്യപാര ഭവന്‍ ഹാളില്‍ യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കുമെന്ന് ഭാരവാഹികൾ പത്ര പ്രസ്താവനയിൽ അറിയിച്ചു.

ഈ നൂറ്റാണ്ടിൽ ജീവിച്ച് മരിച്ചവർക്കൊന്നുമില്ലാത്ത ഒരു ദുരിതമാണ് നമ്മളിന്നനുഭവിക്കുന്നത്  കോവിസ് 19 എന്ന മഹാമാരി ലോക ജനതയുടെ ജീവിതക്രമം തന്നെ മാറ്റി മറിച്ചിരിക്കുകയാണ് മറ്റു രാജ്യങ്ങളിലെന്ന പോലെ നമ്മുടെ കേരളത്തിലും ഈ ഒരു മഹാമാരി ദുരിതം വിതച്ചു കൊണ്ട് ഒരു കൊടുങ്കാറ്റായ് പടരുകയാണ് ഈ ഒരു ജീവന്മരണ പോരാട്ടത്തിൽ അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകരും നിയമപാലകരും റവന്യൂ ഉദ്യോഗസ്ഥരും അദ്ധ്യാപകരു

മടക്കമുള്ള ഉദ്യോഗസ്ഥ വൃന്ദം നമ്മുടെ നാടിന്റെ അഭിമാനമാണ്  

പക്ഷെ പൊതു ജനാരോഗ്യ ശുശ്രൂഷ രംഗത്ത് മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയിലുള്ള കുറവുകൾ വളരെ യേറെയാണ് നിലവിൽ ക്രിട്ടിക്കൽ കെയർ നൽകുവാനുള്ള സംവിധാനങ്ങൾ തീർത്തും ഇല്ലാത്ത

പരിതാപകരമായ അവസ്ഥ നമ്മെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നു. കോവിഡ് ബാധിതനായ വ്യക്തിയുടെ ആരോഗ്യ നില മോഷമായാൽ അദ്ദേഹത്തിന്  വിദഗ്ദ ചികിത്സ ലഭിക്കണമെങ്കില്‍ ഇപ്പോഴും നമുക്ക് അയല്‍ സംസ്ഥാനത്തെയോ  അയൽ ജില്ലയിലെ ആതുരാലയങ്ങളെയോ സമീപിക്കുക തന്നെ ശരണം. കര്‍ണാടകയുടെ നിഷേധാത്മക നിലപാടു മൂലം വിലപ്പെട്ട 14  ജീവനുകളാണ് കോവിസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ നമുക്ക് നഷ്ടപ്പെട്ടത്. അന്ന് നാം കര്‍ണ്ണാടക സർക്കാറിന്റെ നിലപാടിൽ ശക്തമായി പ്രതിഷേധിച്ചെങ്കിലും. ഇപ്പോള്‍ വീണ്ടും അവിടങ്ങളിലെ ചികിൽസാ കേന്ദ്രങ്ങളെ  ആശ്രയിക്കേണ്ട ഗതികേടിലാണ് കാസര്‍കോടുകാര്‍.


ജില്ലയില്‍ നിലവിലെ ഭീതിജനകമായ സാഹചര്യത്തിൽ വിദഗ്ദ ചികിൽസ ആവശ്യമായ രോഗിക്ക് ചികിൽസ നൽകുവാൻ  പൊതുമേഖലയിലെ  ക്രിട്ടിക്കൽ കെയർ ഐ സി യു വിൽ  ഒരു വെന്‍റിലേറ്റർ പോലും ലഭ്യമല്ല. 

കിഡ്ണി  രോഗബാധിതർക്ക് കോവിഡ് ബാധിച്ചാൽ  ഡയാലിസീസ് ചെയ്യാൻ പരിയാരം മെഡിക്കൽ കോളേജിൽ മാത്രമേ പരിമിതമായ സൗകര്യമുള്ളൂ

ഈ ഒരു വിഷയത്തിൽ സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ കോവിഡ് ബാധിതരായ  ഡയാലസീസ് ചെയ്യുന്ന വ്യക്തികൾക്ക് മാത്രമായി അനുമതി ലഭിക്കുമെങ്കിൽ

പരിമിതമായ തോതിൽ സൗകര്യം ഒരുക്കുവാൻ ക്ലബ്ബ് ആഗ്രഹിക്കുന്നു


നിലവിൽ നമ്മുടെ ജില്ലയിൽ കോവിഡ് 19 രോഗ വ്യാപന തോതിനനുസരിച്ച് ചികിൽ നൽകുവാൻ മതിയായ വിദഗ്ദ ഡോക്ടര്‍മാരില്ല. മതിയായ ജീവനക്കാരില്ല.  അടിസ്ഥാന ചികിൽസാ രംഗത്ത് അസൗകര്യങ്ങളേറെയുണ്ട് താനും പൊതുജനാരോഗ്യരംഗത്ത്  പൊതുമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരു പാട് മെച്ചപ്പെടേണ്ടതുണ്ട് കേരളത്തിലെ മറ്റു ജില്ലകളിൽ നിലവിൽ ലഭ്യമായ ക്രിട്ടിക്കൽ കെയർ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ജില്ലയിലെ സൗകര്യങ്ങൾ ശൈശവാവസ്ഥയിൽ നിന്നും കരകയറിട്ടില്ല

തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ അവഗണനക്കെതിരെ   പ്രതികരിക്കാനുള്ള സമയമാണിപ്പോള്‍ ഇവിടെ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തിനാല്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ക്ലേശങ്ങള്‍ക്ക് അറുതി വേണം.


അതേ സമയം ടാറ്റാ ഗ്രൂപ്പ്  കോവിഡ് ഹോസ്പിറ്റല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് കൈമാറിയെങ്കിലും  ആരോഗ്യവകുപ്പിന്‍റെ ഭാഗത്ത് നിന്നും യാതൊരുവിധ തുടര്‍നടപടികളും ഇതുവരെയുണ്ടായിട്ടില്ലെന്നാണറിയാന്‍ കഴിഞ്ഞത്. അതുപോലെ തന്നെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് അക്കാ അനുവദിച്ച ഉപകരണങ്ങള്‍ മുതല്‍ ജീവനക്കാരെ വരെ ഇവിടെ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നു. ഇവിടെ അനേകം കോവിഡ് രോഗികള്‍ മതിയായ ചികിത്സ കിട്ടാതെ യാതന അനുഭവിക്കുമ്പോഴാണ് ജില്ലയിലെ ജനങ്ങളെ ഇങ്ങിനെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും എല്ലാം സഹിക്കാന്‍ കാസര്‍കോട്ടുകാര്‍ തയ്യാറല്ല. ഞങ്ങള്‍ ഒരേ സ്വരത്തില്‍ ചോദിക്കുകയാണ്.

ഞങ്ങൊ കേരളത്തിലല്ലേ?


വികസന തൽപ്പര്യമായ ജില്ലയിലെ സമാന ചിന്താഗതിക്കാരായ പൊതു പ്രവർത്തകരെയും സന്നദ്ധ സംഘടനാ പ്രതിനിധികളെയും പൊതുജനങ്ങളെയും  ഒരു കുടക്കീഴില്‍ അണിനിരത്തി ഈ ഒരു പ്രത്യേക സാചര്യത്തിൽ പ്രതിഷേധ രംഗത്തേക്കിറങ്ങാന്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് നിർബന്ധിതരായിരിക്കുയാണ്. ഈ വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27 )ഉച്ചക്ക് 4  മണിക്ക് കാസര്‍കോട് യൂണിറ്റ് വ്യപാര ഭവന്‍ ഹാളില്‍ യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കും. പ്രതിഷേധങ്ങൾ കൊണ്ടെങ്കിലും അധികൃതര്‍ കണ്ണു തുറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..

No comments