JHL

JHL

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; സംവരണ വാർഡ് നറുക്കെടുക്കുബോൾ ആകെ വാർ‌ഡുകളുടെ എണ്ണം ഒറ്റ സംഖ്യയുള്ള പഞ്ചായത്തുകളിൽ കണ്ണും നട്ട് സ്ഥാനാർത്ഥികൾ

കാസറഗോഡ് (True News 29 September 2020): ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥികളുടെ ചിത്രം തെളിയുന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കോവിഡ് കാരണം നൂതന സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ നടന്ന തെരഞ്ഞെടുപ്പിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വാർഡുകളിലെ സംവരണ പട്ടിക തെളിഞ്ഞു വന്നത്. പത്തൊമ്പത് പഞ്ചായത്തുകളുടെ സംവരണ വാർഡ് നിർണ്ണയിച്ചു. ബാക്കിയുള്ളവ ഇന്ന് പൂർത്തിയാവും. ഒറ്റ നമ്പറുകളിൽ വാർഡുകളുടെ എണ്ണം ഉള്ള പഞ്ചായത്തുകളിൽ ഒരു വാർഡിൽ സ്ത്രീ സംവരണം തന്നെ തുടരുന്നതാണ് ജനറൽ വാർഡിൽ മത്സരിക്കാൻ കാത്ത് നിൽക്കുന്ന പുരുഷന്മാർക്ക് വിനയായത്. അത് തന്നെയാണ് ഈ സംവരണ നറുക്കെടുപ്പിൽ പ്രധാനമായും ഉറ്റു നോക്കുന്നത്. 

ആകെ വാർ‌ഡുകളുടെ എണ്ണം ഒറ്റ സംഖ്യയുള്ള പഞ്ചായത്തുകളിൽ കഴിഞ്ഞ വർഷം വനിതാ സംവരണമായിരുന്ന ഒരു വാർഡ് വനിതാ സംവരണമായി നില നിൽക്കുകയും ചെയ്തു. പള്ളിക്കര, അജാനൂർ, ഉദുമ, പുല്ലൂർ പെരിയ, മടിക്കൈ, വൊർക്കാടി, പുത്തിഗെ, മംഗൽപാടി, മഞ്ചേശ്വരം, പൈവളിഗെ, എൺമകജെ, മീഞ്ച, കുറ്റിക്കോൽ, ദേലംപാടി, മുളിയാർ, ബെള്ളൂർ, കാറഡുക്ക, ബേഡഡുക്ക, കുംബഡാജെ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഇന്നലെ നടന്നത്.   പിലിക്കോട്, കയ്യൂർ ചീമേനി, തൃക്കരിപ്പൂർ, ചെറുവത്തൂർ, പടന്ന, വലിയപറമ്പ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ, കള്ളാർ, കോടോംബേളൂർ, കിനാനൂർ കരിന്തളം, പനത്തടി, മധൂർ, കുമ്പള, ചെമ്മനാട്, ചെങ്കള, ബദിയടുക്ക, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഇന്നു നടക്കും. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥർക്കു പുറമെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികളെ മാത്രമാണ് പങ്കെടുപ്പിച്ചത്.

 പഞ്ചായത്ത് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. നടപടികൾ വിഡിയോ കോൺഫറൻസ് വഴി അതാതു പഞ്ചായത്തുകളിൽ ഓൺലൈൻ വഴി പ്രദർശിപ്പിക്കുകയും ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർക്കു അഭിപ്രായങ്ങൾ പറയാൻ അവസരം നൽകുകയും ചെയ്തു. കലക്ടർ ഡി. സജിത്ത് ബാബു, ഇലക്ഷൻ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ കെ. രവികുമാർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജെയ്സൺ മാത്യു, ഫിനാൻസ് ഓഫിസർ കെ. സതീശൻ, ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെർക്കള, ബിജെപി ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത് തുടങ്ങിയവർ പങ്കെടുത്തു.

 ആകെ വാർഡുകളുടെ എണ്ണം ഒറ്റ സംഖ്യയുള്ള പഞ്ചായത്തുകളിൽ കഴിഞ്ഞ വർഷം വനിതാ സംവരണം ആയിരുന്ന ഒരു വാർഡ് വനിതാ സംവരണമായി തുടരും. ‌സ്ഥാനാർഥി മോഹികളിൽ പലർക്കും ഇതു തിരിച്ചടിയായി. നിലവിൽ വനിതാ സംവരണമായ വാർഡുകൾ ജനറൽ ആയി മാറുമെന്ന പ്രതീക്ഷയിൽ സ്ഥാനാർഥി കുപ്പായം വരെ തയ്ച്ചവരുണ്ട്. ‌

സംവരണ വാര്‍ഡുകള്‍ ഇവയാണ്:


പള്ളിക്കര പഞ്ചായത്ത് നാലാം വാര്‍ഡ് അമ്പങ്ങാട്, ആറാം വാര്‍ഡ് പനയാല്‍, ഒന്‍പതാം ബംഗാട്, പത്താം വാര്‍ഡ് കുന്നൂച്ചി, 11-ാം വാര്‍ഡ് വെളുത്തോളി, 13-ാം വാര്‍ഡ് പാക്കം, 15 കീക്കാന്‍, 17-ാം വാര്‍ഡ് പൂച്ചക്കാട്, 19-ാം പള്ളിപ്പുഴ, 20-ാം കരുവാക്കോട് 21 പള്ളിക്കര (സ്ത്രീ സംവരണം), 12-ാം വാര്‍ഡ് ആലക്കോട് (പട്ടികജാതി സംവരണം)


അജാനൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് രാവണീശ്വരം, മൂന്ന് വേലശ്വരം, നാലാം വാര്‍ഡ് മഡിയന്‍, അഞ്ചാം വാര്‍ഡ് മാണിക്കോത്ത്, എട്ടാം വാര്‍ഡ് കാട്ടുകുളങ്ങര, പത്താം വാര്‍ഡ് രാംനഗര്‍, പത്തിനൊന്നാം വാര്‍ഡ് പള്ളോട്ട്, 12-ാം വാര്‍ഡ് കിഴക്കുംകര, 13-ാം വാര്‍ഡ് തുളിച്ചേരി, 14-ാം അതിഞ്ഞാല്‍, 20-ാം വാര്‍ഡ് മല്ലികമാള്‍, 22-ാം വാര്‍ഡ് ബാരിക്കാട് (സ്ത്രീ സംവരണം), ആറാം വാര്‍ഡ് അടോട്ട് (പട്ടികജാതി സംവരണം).


പുല്ലൂര്‍പെരിയ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുണിയ, രണ്ടാം വാര്‍ഡ് ആയമ്പാറ, മൂന്നാം വാര്‍ഡ് കൂടാനം, നാലാം വാര്‍ഡ് തന്നിതോട്, ആറാം വാര്‍ഡ് ഇരിയ, എട്ടാം വാര്‍ഡ് അമ്പലത്തറ, പത്താം വാര്‍ഡ് വിഷ്ണുമംഗലം, 13-ാം വാര്‍ഡ് കേളോത്ത്, 15-ാം വാര്‍ഡ് കായക്കുളം (സ്ത്രീ സംവരണം), അഞ്ചാം വാര്‍ഡ് കല്യോട്ട് (പട്ടികവര്‍ഗ്ഗ സംവരണം)


കാറഡുക്ക പഞ്ചായത്ത് ഒന്നാം വാര്‍ഡ് പണിയ, രണ്ടാം വാര്‍ഡ് മുണ്ടോള്‍, നാലംവാര്‍ഡ് ആലന്തടുക്ക, എട്ടാം വാര്‍ഡ് കുണ്ടാര്‍, 11-ാം വാര്‍ഡ് ബളക്ക, 13-ാം കൊട്ടംകുഴി, 14-ാം വാര്‍ഡ് കാറഡുക്ക, 15-ാം വാര്‍ഡ് ബെര്‍ലം (സ്ത്രീ സംവരണം), 12 ാം വാര്‍ഡ് മൂടംകുളം (പട്ടികജാതി സംവരണം)


ഉദുമ പഞ്ചായത്ത് നാലാം വാര്‍ഡ് അരമങ്ങാനം, ആറാം വാര്‍ഡ് വെടിക്കുന്ന്, ഏഴാം വാര്‍ഡ് നാലാംവാതുക്കല്‍, എട്ടാം വാര്‍ഡ് എരോല്‍, പത്താം വാര്‍ഡ് ആറാട്ടുകടവ്, 11-ാം വാര്‍ഡ് മുതിയക്കാല്‍, 15-ാം വാര്‍ഡ് ബേക്കല്‍, 17-ാം വാര്‍ഡ് പാലക്കുന്ന്, 18-ാം വാര്‍ഡ് കരിപ്പോടി, 19-ാം വാര്‍ഡ് പള്ളം തെക്കേക്കര, 21-ാം വാര്‍ഡ് അംബികാ നഗര്‍ (സ്ത്രീ സംവരണം), ഒന്നാം വാര്‍ഡ് ബേവൂരി (പട്ടികജാതി സംവരണം)


കുമ്പടാജെ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അന്നടുക്ക, രണ്ടാം വാര്‍ഡ് മുനിയൂര്‍, മൂന്നാം വാര്‍ഡ് കുമ്പടാജെ, അഞ്ചാം വാര്‍ഡ് ചെറൂണി, എട്ടാം വാര്‍ഡ് ഒടമ്പള, 12-ാം വാര്‍ഡ് അഗല്‍പാടി, 13-ാം വാര്‍ഡ് ഉബ്രംഗള (സ്ത്രീ സംവരണം), ഒന്‍പതാം വാര്‍ഡ് മവ്വാര്‍ (പട്ടികജാതി സംവരണം)


വോര്‍ക്കാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് പാവൂര്‍, അഞ്ചാം വാര്‍ഡ് ബോഡ്ഡോഡി, എട്ടാംവാര്‍ഡ് തലെക്കി, ഒന്‍പതാം വാര്‍ഡ് സോഡംകൂര്‍, 11-ാം വാര്‍ഡ് കൊണിബൈല്‍, 12-ാം വാര്‍ഡ് കൊട്‌ലമൊഗരു, 14-ാം വാര്‍ഡ് വോര്‍ക്കാടി, 15-ാം വാര്‍ഡ് നല്ലെങ്കീ (സ്ത്രീ സംവരണം), രണ്ടാം വാര്‍ഡ് കേടുംമ്പടി (പട്ടികജാതി സംവരണം)


മംഗല്‍പ്പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപ്പള ഗേറ്റ്, മൂന്നാം വാര്‍ഡ് മുളിഞ്ച, ഏഴാം വാര്‍ഡ് പ്രതാപ് നഗര്‍, എട്ടാം വാര്‍ഡ് ബേക്കൂര്‍, ഒന്‍പതാം വാര്‍ഡ് കുബണൂര്‍, 12-ാം വാര്‍ഡ് ഇച്ചിലംങ്കോട്, 13-ാം വാര്‍ഡ് മുട്ടം, 14-ാം വാര്‍ഡ് ഒളയം, 15-ാം വാര്‍ഡ് ഷിറിയ, 16-ാം വാര്‍ഡ് ബന്തിയോട്, 19-ാം വാര്‍ഡ് മംഗല്‍പാടി, 22-ാം വാര്‍ഡ് ബപ്പായിതോട്ടി (സ്ത്രീ സംവരണം), 21-ാം വാര്‍ഡ് നയാബസാര്‍ (പട്ടികജാതി സംവരണം)


മടിക്കൈ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരപ്പൊയില്‍, ഏഴാം വാര്‍ഡ് ചെരണത്തല, എട്ടാംവാര്‍ഡ് കോളിക്കുന്ന്, ഒന്‍പതാം വാര്‍ഡ് എരിക്കുളം, 11-ാം വാര്‍ഡ് കക്കാട്, 12-ാം വാര്‍ഡ് അടുത്തത് പറമ്പ്, 13-ാം വാര്‍ഡ് ചാളക്കടവ്, 14-ാം വാര്‍ഡ് കീക്കാങ്കോട്ട് (സ്ത്രീ സംവരണം), മൂന്നാം വാര്‍ഡ് വെള്ളാച്ചേരി (പട്ടികജാതി സംവരണം)


മീഞ്ച പഞ്ചായത്ത് മൂന്നാം വാര്‍ഡ് തലേകള, നാലാം വാര്‍ഡ് മീഞ്ച, അഞ്ചാം വാര്‍ഡ് ബേരികെ, ഏഴാം വാര്‍ഡ് ചിഗുരുപാദെ, എട്ടാം വാര്‍ഡ് ബാളിയൂര്‍, 11-ാം വാര്‍ഡ് മജിബൈല്‍, 12-ാം വാര്‍ഡ് ദുര്‍ഗ്ഗി പള്ള, 14-ാം വാര്‍ഡ് കടമ്പാര്‍ (സ്ത്രീ സംവരണം), ഒന്നാം വാര്‍ഡ് മജിര്‍പള്ള (പട്ടികജാതി സംവരണം)


ബെള്ളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഇന്ദുമൂല, നാലാം വാര്‍ഡ് മരതമൂല, ആറാം വാര്‍ഡ് കക്കബെട്ടു, 11-ാം വാര്‍ഡ് കായിമാല, 12-ാം വാര്‍ഡ് പനയാല, 13-ാം വാര്‍ഡ് കിന്നിംഗാര്‍(സ്ത്രീ സംവരണം), പത്താം വാര്‍ഡ് നാട്ടക്കല്‍(പട്ടികജാതി സംവരണം), മൂന്നാം വാര്‍ഡ് കൊളതപ്പാറ (പട്ടികജാതി സ്ത്രീ സംവരണം)


മുളിയാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ശ്രീഗിരി, അഞ്ചാം വാര്‍ഡ് പാത്തനടുക്കം, ഒന്‍പതാം വാര്‍ഡ് ഇരിയണ്ണി, പത്താം വാര്‍ഡ് ബേപ്പ്, 11-ാം വാര്‍ഡ് മുളിയാര്‍, 12-ാം വാര്‍ഡ് ബോവിക്കാനം, 14-ാം വാര്‍ഡ് മൂലടുക്കം, 15-ാം വാര്‍ഡ് നെല്ലിക്കാട് (സ്ത്രീ സംവരണം), 13-ാം വാര്‍ഡ് ബാലനടുക്കം (പട്ടികജാതി സംവരണം)


കുറ്റിക്കോല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ബേത്തൂര്‍പ്പാറ, മൂന്നാം വാര്‍ഡ് ശങ്കരംപാടി, നാലാംവാര്‍ഡ് ഒറ്റമാവുങ്കാല്‍, എട്ടാം വാര്‍ഡ് വീട്ടിയാടി, 12-ാം വാര്‍ഡ് ആലിനുതാഴെ, 14-ാം വാര്‍ഡ് ഞെരു (സ്ത്രീ സംവരണം), 15-ാം വാര്‍ഡ് കളക്കര(പട്ടികവര്‍ഗ്ഗ സംവരണം), രണ്ടാം വാര്‍ഡ് ചാടകം, ഒന്‍പതാം വാര്‍ഡ് ചുരിത്തോട് (പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം)


ബേഡടുക്ക പഞ്ചായത്ത് ഒന്നാംവാര്‍ഡ് കല്ലളി, രണ്ടാം വാര്‍ഡ് വരിക്കുളം, മുന്നാം വാര്‍ഡ് മരുതടുക്കം, അഞ്ചാം വാര്‍ഡ് ബീംബുങ്കാല്‍, ഏഴാം വാര്‍ഡ് കുണ്ടൂച്ചി, ഒന്‍പതാം വാര്‍ഡ് പെരിങ്ങാനം, 12-ാം വാര്‍ഡ് മുന്നാട്, 15-ാം വാര്‍ഡ് ബെരിദ(സ്ത്രീ സംവരണം), പത്താം വാര്‍ഡ് പുലിക്കോട് (പട്ടികവര്‍ഗ്ഗ സംവരണം), എട്ടാം വാര്‍ഡ് ബേഡകം (പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം)


ദേലംമ്പാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉജ്ജം പാടി, രണ്ടാം വാര്‍ഡ് ദേലംമ്പാടി, ആറാം വാര്‍ഡ് ബെള്ളക്കാന, പത്താം വാര്‍ഡ് ബളവന്തടുക്ക, 12-ാം വാര്‍ഡ് അഡൂര്‍, 14-ാം വാര്‍ഡ് മൊഗര്‍, 15-ാം വാര്‍ഡ് പള്ളങ്കോട്, 16-ാം വാര്‍ഡ് മയ്യള (സ്ത്രീ സംവരണം), മൂന്നാം വാര്‍ഡ് പരപ്പ (പട്ടികജാതി സംവരണം), അഞ്ചാം വാര്‍ഡ് ദേവരടുക്ക (പട്ടികവര്‍ഗ്ഗ സംവരണം)


എന്‍മകജെ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചവര്‍ക്കാട്, അഞ്ചാം വാര്‍ഡ് ശിവഗിരി, ഒന്‍പതാം വാര്‍ഡ്‌പെരള ഈസ്റ്റ്, പത്താം വാര്‍ഡ് പെരള വെസ്റ്റ്, 12-ാം വാര്‍ഡ് ബന്‍പത്തടുക്ക, 13-ാം വാര്‍ഡ് ഗുണാജെ, 15-ാം വാര്‍ഡ് എന്‍മകജെ, 16-ാം വാര്‍ഡ് ബജകുടല്, 17-ാം വാര്‍ഡ് അട്കസ്ഥല (സ്ത്രീ സംവരണം), മുന്നാം വാര്‍ഡ് ബാലെകലെ (പട്ടികജാതി സംവരണം)


മഞ്ചേശ്വരം പഞ്ചായത്ത് ഒന്നാം വാര്‍ഡ് കണ്വതീര്‍ത്ഥ, രണ്ടാം തൂമിനാട്, അഞ്ചാം വാര്‍ഡ് ഗേറുകട്ടെ, ആറാം വാര്‍ഡ് ഉദ്യാവര്‍ ഗത്തു, ഏഴാം വാര്‍ഡ് മച്ചംപാടി, പത്താം വാര്‍ഡ് അരിമല, 14-ാം വാര്‍ഡ് ബംഗ്ര മഞ്ചേശ്വരം, 15-ാം വാര്‍ഡ് ഗുഡ്ഡെഗേരി, 16-ാം വാര്‍ഡ് കടപ്പുറം, 18-ാം വാര്‍ഡ് അയ്യര്‍കട്ടെ, 19-ാം വാര്‍ഡ് കുണ്ടുകൊളകെ (സ്ത്രീ സംവരണം), 13-ാം വാര്‍ഡ് വാമഞ്ചൂര്‍ കാജെ (പട്ടികജാതി സംവരണം)


പൈവളിഗെ പഞ്ചായത്ത് രണ്ടാം സിരന്തടുക്ക, നാലാം വാര്‍ഡ് ആവള, ആറാം വാര്‍ഡ് പെര്‍വ്വോടി, ഏഴാം വാര്‍ഡ് ബെരിപദവ്, എട്ടാം വാര്‍ഡ് സുദംബള, ഒന്‍പതാം വാര്‍ഡ് ചേരാള്‍, പത്താം വാര്‍ഡ് സജന്‍കില, 11-ാം വാര്‍ഡ് മാണിപ്പാടി, 12-ാം വാര്‍ഡ് പെര്‍മുദെ, 14-ാം വാര്‍ഡ് ചേവാര്‍ (സ്ത്രീ സംവരണം), അഞ്ചാം വാര്‍ഡ് മുളിഗദ്ദെ (പട്ടികജാതി സംവരണം)


പുത്തിഗൈ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ധര്‍മ്മത്തഡുക്ക, നാലാം വാര്‍ഡ് ബാഡൂര്‍, ആറാം വാര്‍ഡ് ഉര്‍മി, എട്ടാം വാര്‍ഡ് സീതാംഗോളി, പത്താം വാര്‍ഡ് എടനാട്, 11-ാം വാര്‍ഡ് മുകാരിക്കണ്ട, 14-ാം വാര്‍ഡ് അംഗഡിമുഗര്‍ (സ്ത്രീ സംവരണം), 12 ാം വാര്‍ഡ് പുത്തിഗെ (പട്ടികജാതി സംവരണം)

No comments