JHL

JHL

മഞ്ചേശ്വരം താലൂകിനോടുള്ള ഇടത് സർക്കാർ അവഗണന വരും നാളുകളിൽ അതിശക്തമായ സമര പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകും: എം അബ്ബാസ്


ബംബ്രാണ(True News 16.09.2020): യുഡിഎഫ് സർക്കാർ കൊണ്ട് വന്ന മഞ്ചേശ്വരം താലൂക് അതിന്റെ  സ്വന്തമായ കെട്ടിട നിർമ്മാണമോ അനുബന്ധ സ്ഥാപനങ്ങളോ ജീവനക്കാരെയോ നൽകാതെ ഇടത് സർക്കാർ അവഗണിക്കുകയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന:സെക്രട്ടറി എം അബ്ബാസ് പ്രസ്താവിച്ചു.
താലൂക് ആശുപത്രി പോലും പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ ആവശ്യമായ കെട്ടിടം, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങി സ്ഥാപനത്തിന് ആവശ്യമായ ഒന്നും തന്നെ സർക്കാർ നൽകിയില്ല എന്നത് മണ്ഡലത്തിലെ പാവങ്ങളെ പ്രയാസത്തിലാകിയിരിക്കുകയാണ്, നിയോജക മണ്ഡലത്തിനാവശ്യമായ വികസന പ്രവർത്തനങ്ങൾക്ക് പോലും പാരവെയ്ക്കുന്ന പ്രവണതയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇതിനെതിരെ അതിശക്തമായ സമര പരിപാടികൾക്ക് മുസ് ലിം ലീഗ് നേതൃത്വം നൽകുമെന്നും എം അബ്ലാസ് കൂട്ടി ചേർത്തു.
ഇത് സംബന്ധിച്ച് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രിതിഷേധ കൂട്ടായ്മയുടെ മണ്ഡലം തല ഉത്ഘാടനം ബംബ്രാണയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലം സെക്രട്ടറി എ കെ ആരിഫ് അധ്യക്ഷത വഹിച്ചു വാർഡ് പ്രിസിഡണ്ട് എം പി ഖാലിദ് സ്വാഗതം പറഞ്ഞു ജില്ല യൂത്ത് ലീഗ് സെക്രട്ടറി അസീസ് കളത്തൂർ, അബ്ദുൽ റഹ്മാൻ റേഡോ, മുഹമ്മദ് മൊഗർ, ബി മുഹമ്മദ് ഖിള്രിയ,ബാപ്പു കുട്ടി ഹാജി ,മൂസ ഡിടുമ ,യൂസുഫ് ഗുദ്ർ, മൂസ ദിഡ്മ ,ബി എം അബ്ദുല്ല ചാച്ച, ഇർഫാൻ,മൂസ,മൊഹമ്മദ്‌ പൊയക്കര,  സംബന്ധിച്ചു

No comments