JHL

JHL

കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്.23മരണം. കാസര്‍ഗോഡ് 321 പേര്‍ക്ക് കോവിഡ്.


തിരുവനന്തപുരം(True News, Sept 30,2020): കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 896, തിരുവനന്തപുരം 835, മലപ്പുറം 877, കോഴിക്കോട് 910, കൊല്ലം 808, തൃശൂര്‍ 781, ആലപ്പുഴ 658, പാലക്കാട് 413, കണ്ണൂര്‍ 318, കോട്ടയം 422, കാസര്‍ഗോഡ് 286, പത്തനംതിട്ട 195, വയനാട് 196, ഇടുക്കി 105 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 



ജില്ലയില് 321 പേര്ക്ക് കൂടി കോവിഡ്
ഇന്ന് (സെപ്റ്റംബര് 30 ) ജില്ലയില് 321 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 299 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 163 പേര്ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില് നിരീക്ഷണത്തിലുള്ളത 4412 പേര്
വീടുകളില് 3179 പേരും സ്ഥാപനങ്ങളില് 1233 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 4412 പരാണ്. പുതിയതായി 370 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 2810 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു. 417 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 291 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി. 459 പേരെ ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 130 പേരെ ഡിസ്ചാര്ജ് ചെയ്തു.
10787 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 731 പേര് വിദേശത്ത് നിന്നെത്തിയവരും 559 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9497 പേര്ക്ക് സമ്പര്ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7940 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 84 ആയി. നിലവില് 2763 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില് വീടുകളില് 1397 പേരാണ് ചികിത്സയിലുള്ളത്.

No comments