വീണ്ടും ശമ്പളം പിടിക്കാൻ നീക്കം: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


കാസറഗോഡ്(True News 17.09.2020):സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിച്ചെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ കളക്ട്രേറ്റ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.മുസ്തഫ കെ.എ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി കെ അൻവർ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട സ്വാഗതം പറഞ്ഞു.മുൻ പ്രസിഡന്റ് ഒ.എം ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി.
അഷ്‌റഫ് അത്തൂട്ടി, സർഫ്രാസ് നവീദ്, അഷ്‌റഫ് ചെർക്കള , ഹമീദ് ഹിദായത്ത് നഗർ, മുഹമ്മദ് കുഞ്ഞി.കെ.എ , ഹാരിസ് മാളിക,അഷ്‌റഫ് കല്ലിങ്കാൽ പ്രസംഗിച്ചു.

Post a Comment