ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരോട് ഹാജരാകാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിർദേശം

![]() |
ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിലാണ് നടപടി. ജോമോൻ പുത്തൻപുരയ്ക്കൽ എറണാകുളം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മുറിവാടകയിനത്തിൽ 13 ലക്ഷം രൂപ കുടിശിക കൊടുക്കാനുണ്ടെന്ന രേഖ ക്രിത്രിമമായി ചമച്ചെന്നാണ് പരാതി.കോടതിയിൽ നിന്നും വിജിലൻസ് അന്വേഷണത്തിനായി ഇരുവർക്കുമെതിരെ പരാതി നൽകിയതിന്റെ പേരിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വ്യാജരേഖ ചമച്ചു എന്നാണ് ജോമോന്റെ പരാതിയിലെ ആരോപണം.
Post a Comment