ബാബരി മസ്ജിദ് ധ്വംസനം; അദ്വാനി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.
ന്യൂഡല്‍ഹി(True News 30.09.2020): ബാബരി കേസിൽ അദ്വാനി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. സി ബി ഐ പ്രത്യേക കോടതി ജഡ്ജി എസ് കെ യാദവ് ആണ് വിധി പ്രസ്താവിച്ചത്. ജനക്കൂട്ടത്തെ തടയാൻ ആൺ സംഘപരിവാർ നേതാക്കൾ സ്ഥലത്തെത്തിയത് എന്ന കോടതി പറഞ്ഞു. സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ അവരുടെ പങ്ക് തെളിഞ്ഞതിന് ശേഷമാണ് കോടതിയുടെ ഈ കണ്ടെത്തൽ. പള്ളി തകർത്തത് ആസൂത്രിതമല്ല എന്നും കോടതി വ്യക്തമാക്കി. സി ബി ഐ കണ്ടെത്തലിൽ അതിനു വിരുദ്ധമായ തെളിവുകൾ ലഭിച്ചിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു. 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ കര്‍സേവകർ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ പ്രത്യേക കോടതി വിധി പറഞ്ഞു.വിനയ് കത്യാർ, സാക്ഷി മഹാരാജ്, ലല്ലു സിങ് തുടങ്ങി 32 പ്രതികളിൽ 26 പേർ കോടതിയിലെത്തി. കോടതി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി വിചാരണ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധി പറയാന്‍ ആഗസ്റ്റ് 31 വരെയാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് ആദ്യം സമയം നല്‍കിയിരുന്നത്. എന്നാൽ, സ്‌പെഷല്‍ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചുനല്‍കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഒരു മാസത്തെ സമയം, അതായത് 2020 സെപ്റ്റംബര്‍ 30 വരെ അനുവദിക്കുകയുമായിരുന്നു.
വിധി പറയുന്ന ദിവസം പള്ളി തകര്‍ത്ത പ്രതികളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കൾ ഹാജരാകണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. ഇവരടക്കം 32 പ്രതികള്‍ക്കെതിരെയുള്ള വിചാരണ പ്രത്യേക കോടതി പൂര്‍ത്തിയാക്കി. ഉമാഭാരതിക്ക് കോവിഡ് ആയതിനാൽ കോടതിയിൽ ഹാജരാകില്ല. അദ്വാനി, ജോഷി തുടങ്ങിയവരും കോടതിയിൽ ഹാജരാകില്ല. പള്ളി തകര്‍ക്കുന്നതിലേക്ക് നയിച്ച കര്‍സേവയുടെ ഗൂഢാലോചനയില്‍ അദ്വാനിക്കും ജോഷിക്കും ഉമ ഭാരതിക്കും പങ്കുണ്ടെന്ന് സി.ബി.ഐ ബോധിപ്പിച്ചിരുന്നു. 92കാരനായ അദ്വാനി പ്രത്യേക സി.ബി.ഐ കോടതിയില്‍ കഴിഞ്ഞ ജൂലൈ 24ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മൊഴി നല്‍കിയത്. 86 കാരനായ ജോഷി അതിെൻറ തലേന്നും മൊഴി നല്‍കി. തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റം ഇരുവരും നിഷേധിച്ചു. പള്ളി തകര്‍ത്തതിന്‍റെ പേരില്‍ തന്നെ ജയിലിലയക്കുകയാണെങ്കില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടവളാകുമെന്നാണ് ഒന്നാം മോദി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ഉമ ഭാരതി പറഞ്ഞത്.

Post a Comment