JHL

JHL

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു.ഡി.എഫ് - ബി.ജെ.പി ശ്രമം നടത്തുന്നു- സി.പി.ഐ.എം


കുമ്പള(True News 25.09.2020): തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വോട്ടർ ലിസ്റ്റിൽ നിന്നും കൃത്രിമമായ പേരുകൾ നീക്കം ചെയ്യാതെ കുമ്പള പഞ്ചായത്ത് ജീവനക്കാരെ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു.ഡി.എഫ് - ബി.ജെ.പി ശ്രമം നടത്തുകയാണ്. പത്ത് വർഷത്തിലധികമായി സ്ഥിര താമസമില്ലാത്തതും കർണാടകയിലേക്ക് താമസം മാറിയതുമായ കുടുംബങ്ങളെ വോട്ടർ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നതിന്ന് അവകാശവാദി ആക്ഷേപം ഉന്നയിച്ച് രേഖമൂലം കുമ്പള പഞ്ചായത്ത് ആഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടും വോട്ടർ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാതെ പഞ്ചായത്ത് ഭരണത്തിന്റെ പിൻബലത്തിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് യു.ഡി.എഫ് - ബി .ജെ.പി ജനപ്രതിനിധികൾ നടത്തുന്നത്. ഇത് ജനാതിപത്യ വിരുദ്ധമായ സമീപനമെന്നും ശക്തമായ നിയമനടപടികളുമായി നേരിടുമെന്നും സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി.രമേശ്  പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.


No comments