JHL

JHL

മോഷ്ടിച്ച സ്കൂട്ടറുമായി മംഗൽപാടി സ്വദേശി ബണ്ട്വാളിൽ പിടിയിൽ

                          

മംഗളൂരു (True News, Sept 17,2020): മോഷ്ടിച്ച സ്കൂട്ടറുമായി മംഗൽപാടി സ്വദേശി ബണ്ട്വാൾ പോലീസിന്റെ പിടിയിലായി. പൊളലിക്കു സമീപം രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന ബണ്ട്വാൾ എസ് ഐ യും സംഘവുമാണ് മംഗൽപാടി സ്വദേശി അഷ്‌റഫ് അലിയെ മോഷ്ടിച്ച സ്കൂട്ടർ സഹിതം പിടികൂടിയത്. .പൊളലി ബസ് സ്റ്റാൻഡിനു സമീപം സംശയ സാഹചര്യത്തിൽ കണ്ട അഷ്‌റഫ് പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെടുകയായിരുന്നു.ചോദ്യം ചെയ്യലിൽ സ്കൂട്ടർ  അടൂരിൽ നിന്നും മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു.ഇയാളുടെ പേരിൽ ഉള്ളാൾ കൊണാജെ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്. ഒരു മോഷണക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ടു റിമാന്റിലായ അഷറഫ് അലി രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത് 




No comments