JHL

JHL

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3215.കാസറഗോഡ് ജില്ലയിൽ 172 പേർക്ക് കൂടി കോവിഡ്.ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങൾ വാർത്തയിൽ


തിരുവനന്തപുരം / കാസറഗോഡ് :(True News, Sept 15,2020): കോവിഡ് സംഖ്യയിൽ വീണ്ടും വർദ്ധനവ്. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു, കാസറഗോഡ് ജില്ലയിലും കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് വർധിച്ചു. ഇന്നലെ 56 പേർക്കായിരുന്നു സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് പേർക്കാണ് കോവിഡ് പോസിറ്റീവായത്.സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.2532 പേർ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം.3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 313 ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന്  ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 260 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5132 പേര്‍
74 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 158 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7422 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര്‍ വിദേശത്ത് നിന്നെത്തിയവരും 461 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5582 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 58 ആയി. 1782 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
ചെങ്കള- 12       പൈവളിഗെ- 1       അജാനൂര്‍- 15       കാഞ്ഞങ്ങാട്- 7
മുളിയാര്‍- 6     പള്ളിക്കര- 6       ബദിയഡുക്ക- 5      നീലേശ്വരം- 2
ഉദുമ- 19       മധൂര്‍- 5        ചെമ്മനാട്- 16      മഞ്ചേശ്വരം- 2      ചെറുവത്തൂര്‍- 17
 കള്ളാര്‍- 1      പിലിക്കോട്- 6      വലിയപറമ്പ- 2      തൃക്കരിപ്പൂര്‍- 8
പടന്ന- 4      കോടോംബേളൂര്‍- 2      എന്‍മകജെ- 3     പുല്ലൂര്‍പെരിയ- 1
കുറ്റിക്കോല്‍- 2      ബേഡഡുക്ക- 7    മൊഗ്രാല്‍പുത്തൂര്‍- 3     പുത്തിഗെ- 2
കുമ്പള- 3       മീഞ്ച- 2       മംഗല്‍പാടി- 3      കാസര്‍കോട്- 9    ദേലംപാടി- 1
ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് രോഗം ഭേദമായി
ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് രോഗം ഭേദമായി.രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
 

No comments