JHL

JHL

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്.കാസര്‍ഗോഡ്- 145

 

തിരുവനന്തപുരം / കാസറഗോഡ് (True News, Sept 18, 2020)  സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂര്‍- 330, തൃശൂര്‍- 326, മലപ്പുറം- 297, ആലപ്പുഴ- 274, പാലക്കാട്- 268, കോട്ടയം- 225, കാസര്‍ഗോഡ്- 145, പത്തനംതിട്ട- 101, ഇടുക്കി- 100, വയനാട്- 68 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ല്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം- 893, കോഴിക്കോട് -384, കൊല്ലം- 342, എറണാകുളം -314, തൃശൂര്‍- 312, മലപ്പുറം, കണ്ണൂര്‍- 283 വീതം, ആലപ്പുഴ- 259, പാലക്കാട്- 228, കോട്ടയം- 223, കാസര്‍ഗോഡ് -122, പത്തനംതിട്ട- 75, ഇടുക്കി- 70, വയനാട്- 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 
ജില്ലയില് 145 പേര്ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില് 145 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 130 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 121 പേര്ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില് നിരീക്ഷണത്തിലുള്ളത് 4849 പേര്
വീടുകളില് 3589 പേരും സ്ഥാപനങ്ങളില് 1260 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 4849 പേരാണ്. പുതിയതായി 214 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 1131 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു. 291 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 306 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി. 340 പേരെ ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 154 പേരെ ഡിസ്ചാര്ജ് ചെയ്തു.
8005 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 652 പേര് വിദേശത്ത് നിന്നെത്തിയവരും 480 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6873 പേര്ക്ക് സമ്പര്ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5916 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 66 ആയി.


No comments