JHL

JHL

ജ്വല്ലറി തട്ടിപ്പുകേസില്‍ എം.സി.ഖമറുദ്ദീനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ



കാസര്‍കോട്(True News 22.09.2020): ജ്വല്ലറി  തട്ടിപ്പുകേസില്‍ മഞ്ചേശ്വരം എം എൽ എ  എം.സി.ഖമറുദ്ദീനെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ.സുരേന്ദ്രന്‍ ആരോപിച്ചു. കാസറഗോഡ് പ്രസ്സ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ജ്വല്ലറി തട്ടിപ്പിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് വലിയ തട്ടിപ്പാണ് നടന്നതെന്നും പരിശോധിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് പോലീസ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്യാത്തത്. ജാമ്യം കിട്ടാത്ത വകുപ്പുകളുള്ള വനജ കേസുകളാണ് നിലവിലുള്ളത് .എന്നിട്ടും അറസ്റ്റ് ചെയ്യാത്ത    ഇക്കാര്യത്തില്‍ കൃത്യമായ രാഷ്ട്രീയധാരണയുളളതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അറസ്റ്റുണ്ടാവില്ലയെന്നു ഉറപ്പു കിട്ടിയതിനാലാണ് എം എൽ എ ആരെയും കൂസാതെ സ്വതന്ത്രനായി നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.


No comments