JHL

JHL

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് സ്ഥിരീകരിച്ചത് 4531 പേർക്ക്.കാസറഗോഡ് വീണ്ടും കോവിഡ് 300 കടന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് വാർത്തയിൽ :



തിരുവനന്തപുരം / കാസറഗോഡ് (True News, Sept 17,2020): സംസ്ഥാനത്ത് കോവിഡ് വ്യാപനം  ശമനമില്ലാതെ തുടരുന്നു, ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.കാസറഗോഡ് ജില്ലയിൽ ഇന്ന് പുതുതായി പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 2737 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 3730 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ്  മൂലമാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗ ഉറവിടം അറിയില്ല.  
കാസറഗോഡ് വീണ്ടും കോവിഡ് 300 കടന്നു
ഇന്ന് ജില്ലയില് 319 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 289 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒന്പത് പേര്ക്കും വിദേശത്ത് നിന്നെത്തിയ 20 പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :
ബളാല്- 1 പള്ളിക്കര- 6 മടിക്കൈ- 38 കാറഡുക്ക- 1 ദേലംപാടി- 5
മുളിയാര്- 12 കുമ്പള- 6 മംഗല്പാടി- 25 മീഞ്ച- 2 ചെങ്കള- 5 മൊഗ്രാല്പുത്തൂര്- 2 മഞ്ചേശ്വരം- 6 കാഞ്ഞങ്ങാട്- 39 അജാനൂര്- 23
മധൂര്- 7 കാസര്കോട്- 22 ചെമ്മനാട്- 6 ഉദുമ- 18 പനത്തടി- 2
കള്ളാര്- 2 കിനാനൂര് കരിന്തളം- 26 കയ്യൂര് ചീമേനി- 3 നീലേശ്വരം- 21
പിലിക്കോട്- 6 എന്മകജെ- 1 പടന്ന- 3 ചെറുവത്തൂര്- 3 കോടോംബേളൂര്- 3
തൃക്കരിപ്പൂര്-3 കുറ്റിക്കോല്-2 ബേഡഡുക്ക-3 പുത്തിഗെ-3
ഈസ്റ്റ് എളേരി-3 ബദിയഡുക്ക-9
.  

No comments