JHL

JHL

കാസറഗോഡ് ജില്ലയിലും കോവിഡ് സ്ഥിതി അതീവ ഗുരുതരം. ഇന്ന് 453 പേർക്ക് കോവിഡ്. ഇതുവരെയുള്ള എണ്ണം പതിനായിരം കവിഞ്ഞു.ഇതുവരെ 82 മരണം. സംസ്ഥാനത്ത് ഇന്ന് 7354 കേസുകൾ.22 മരണം

തിരുവനന്തപുരം / കാസറഗോഡ് : (True News, 29 Sept 2020 ) സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യ മന്ത്രി പിണറായി വിജയനാണ് വിവരങ്ങൾ നൽകിയത്.6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 672. 130 ആരോഗ്യ പ്രവർത്തകർ. 420 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് നിലവിൽ  61,791 പേർ ചികിത്സയിലുണ്ട്.  മലപ്പുറം ജില്ലയിൽ ഇന്ന് ഒറ്റദിവസം കൊണ്ട് ആയിരതിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസറഗോഡ് ജില്ലയിലും കോവിഡ് സ്ഥിതി അതീവ ഗുരുതരം. ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 400 കവിഞ്ഞു.

കാസറഗോഡ് ഇന്ന് 453 പേർക്ക് കോവിഡ്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇതുവരെ ജില്ലയിൽ 82 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിൽ പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ അകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10466 ആയി. കഴിഞ്ഞ ജനുവരിയിൽ ആണ് ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് മൂന്ന് മാസത്തോളം വ്യാപനം ഉണ്ടായിരുന്നില്ലെങ്കിലും ഏപ്രിൽ മാസത്തോടെ സ്ഥിതി മാറുകയായിരുന്നു. അഗസ്റ്റായതോടെ പ്രതിദിന വർദ്ധനവ് നൂറു കടക്കുകയും ചെയ്തു . 

ജില്ലയിൽ‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരിൽ 720 പേർ വിദേശത്ത് നിന്നെത്തിയവരും 535 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 9198 പേർ ക്ക് സമ്പർ ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7777 പേർ ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ഇന്ന് ജില്ലയിൽ 119 പേരാണ് രോഗ മുക്തരായത്



No comments