JHL

JHL

സംസ്ഥാനത്ത് 6324 പേര്‍ക്കു കൂടി കോവിഡ്. 21 മരണം. കാസറഗോഡ് ജില്ലയിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 

കാസറഗോഡ് /  തിരുവനന്തപുരം:(True Nws, Sept 24,2020) സംസ്ഥാനത്ത് 6324 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  21 കോവിഡ്  മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു.5321 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 628 രോഗികളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്..45919 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.ഇന്ന് 3168 പേര്‍ രേഗമുക്തി നേടിയാതായും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ആകെ മരണം 613 ആയി  കാസറഗോഡ് ജില്ലയിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 
ജില്ലയില് 300 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്ക്കത്തിലൂടെ 283 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്ക്കും വിദേശത്ത് നിന്നെത്തിയ 9 പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 167 പേര്ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില് നിരീക്ഷണത്തിലുള്ളത് 3966 പേര്
വീടുകളില് 3046 പേരും സ്ഥാപനങ്ങളില് 920 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 3966 പേരാണ്. 139 പേരെ ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 324 പേരെ ഡിസ്ചാര്ജ് ചെയ്തു.
9147 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 682 പേര് വിദേശത്ത് നിന്നെത്തിയവരും 513 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7952 പേര്ക്ക് സമ്പര്ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7171 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി.
മറ്റു ജില്ലകളിലെ കോവിഡ് സ്ഥിരീകരിച്ച കണക്കുകൾ
കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് 

No comments