JHL

JHL

കിഫ്ബി പദ്ധതിയിൽ കുമ്പള യു.പി സ്കൂളിന് അനുവദിച്ച മൂന്ന് കോടിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥപന ചടങ്ങ് ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുമ്പള(True News 25 September 2020): കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി കുമ്പള ഗവൺമെന്റ് സീനിയർ ബേസിക് സ്കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം  ഒക്ടോബർ  മൂന്നിന് മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കും.  മൂന്ന് കോടി രൂപയാണ് കെട്ടിട നിർമ്മാണ ത്തിന് അനുവദിച്ചത്. പരിപാടിയുടെ സംഘാടക സമിതി യോഗം കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്നു. പരിപാടിയിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എൽ പുണ്ഡരികാക്ഷ അദ്ധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ്, വാർഡ് മെമ്പർ രമേശ് ഭട്ട്, രാമചന്ദ്ര ഭട്ട്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ആനെബാഗിലു, എ ഇ ഒ യതീഷ് കുമാർ റൈ, ബി.പി.ഒ  ശിവരാമ,       

എം.പി.ടി എ മരിയ ബെഞ്ചമിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രഘുദേവൻ മാസ്റ്റർ, മഞ്ചുനാഥ ആൾവ, അഹമ്മദലി, അസീസ് കളത്തൂർ, അഷ്റഫ് കൊടിയമ്മ തുടങ്ങിയവർ സംബന്ധിച്ചു.



No comments