JHL

JHL

ഉപ്പളയിൽ ബി.ജെ.പി നടത്തിയ താലൂക്ക് ഓഫീസ് മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗം

മഞ്ചേശ്വരം(True News 15 September 2020): ജ്വല്ലറി തട്ടിപ്പു കേസുകളില്‍ പ്രതിയായ എം സി ഖമറുദ്ദീന്‍ എം എല്‍ എ സ്ഥാനം രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബി ജെ പി മഞ്ചേശ്വരം താലൂക്ക്‌ ഓഫീസിലേയ്‌ക്ക്‌ നടത്തിയ മാർച്ചിൽ സംഘർഷം.
ഉപ്പള പോസ്റ്റാഫീസിനു മുന്നില്‍ നിന്നു ആരംഭിച്ച മാര്‍ച്ച്‌ താലൂക്ക്‌ ഓഫീസിനു മുന്നില്‍ പൊലീസ്‌ ബാരിക്കേഡ്‌ സ്ഥാപിച്ച്‌ തടഞ്ഞു. ബാരിക്കേഡ്‌ തകര്‍ത്ത്‌ മുന്നോട്ടു നീങ്ങാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. ഇതോടെ ജലപീരങ്കി ഉപയോഗിച്ചു. ബി ജെ പി പ്രവര്‍ത്തകരെ തുരത്താന്‍ ശ്രമിച്ചുവെങ്കിലും സംഘര്‍ഷം തുടര്‍ന്നു. ഇതോടെയാണ്‌ പൊലീസ്‌ ലാത്തി വീശിയത്‌. തുടര്‍ന്ന്‌ മണ്ഡലം പ്രസിഡണ്ട്‌ മണികണ്‌ഠറൈയുടെ അധ്യക്ഷതയില്‍ മാര്‍ച്ച്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എ പി അബ്‌ദുള്ളക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു.

No comments