JHL

JHL

മൊഗ്രാൽ തീരദേശ മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിൽ ഗ്രാമ പഞ്ചായത്ത് അധികാരികൾക്ക് അനക്കമില്ല :ഡി വൈ എഫ് ഐ

                                             

  മൊഗ്രാൽ(True News 20.09.2020): കനത്ത മഴയിൽ മൊഗ്രാൽ ഗാന്ധിനഗറിലെ മിക്ക വീടുകളിലും വെള്ളം കയറി വീടുകളിൽ താമസിക്കാൻ പറ്റാത്ത ദുരവസ്ഥ നേരിടുകയാണ് ഈ പ്രദേശവാസികൾ 

തീരദേശ റോഡിന്റെ ഇരുവശത്തും വെള്ളം കെട്ടി കിടക്കുന്നു പകർച്ചവ്യാധികൾ പോലെയുള്ള രോഗങ്ങൾ പടർന്ന് പിടിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ മഴവെള്ളം ഒഴുകി പോകാൻ സംവിധാന മൊരുക്കാൻ അധികൃതർ തയ്യാകുന്നില്ലാ എന്ന് ഡി വൈ എഫ് ഐ മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.


ഇതിന് മുൻപ് നിരവധി തവണ ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്ന് ഡി.വൈ എഫ് ഐ യോഗം ആരോപിച്ചു

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകാൻ ഡി വൈ എഫ് ഐ യോഗം തീരുമാനിച്ചു



No comments