JHL

JHL

കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്.കാസര്‍ഗോഡ്- 268



തിരുവനന്തപുരം(True News, Sept 25,2020): കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം- 814, മലപ്പുറം- 784, കോഴിക്കോട്- 690, എറണാകുളം- 655, തൃശൂര്‍- 607, കൊല്ലം- 569, ആലപ്പുഴ- 551, കണ്ണൂര്‍- 419, പാലക്കാട്- 419, കോട്ടയം- 322, കാസര്‍ഗോഡ്- 268, പത്തനംതിട്ട- 191, ഇടുക്കി- 114, വയനാട്- 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 107 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3948 പേര്‍
വീടുകളില്‍ 3042 പേരും സ്ഥാപനങ്ങളില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3948 പേരാണ്. പുതിയതായി 297 പേരെ കൂടി നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 178 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
9415 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 686 പേര്‍ വിദേശത്ത് നിന്നെത്തിയവരും 520 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8209 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7278 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 72 ആയി. നിലവില്‍ 2065 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1046 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു

No comments