JHL

JHL

ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം. മന്ത്രി ഷൈലജ ടീച്ചർ അന്വേഷണത്തിന് ഉത്തരവിട്ടു

 

തിരുവനന്തപുരം(True News 28.09.2020): കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭസ്ഥ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിത്. കുറ്റകര്‍ക്കാതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് മുക്തയായിട്ടും ചികിത്സ നിഷേധിക്കപ്പെട്ട് ആശുപത്രികള്‍ ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ എന്‍ സി ഷരീഫ്-ഷഹല ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.



No comments