JHL

JHL

കൾവർട്ട് അടഞ്ഞു :മൊഗ്രാൽ ദേശീയപാത കുളമായി.

മൊഗ്രാൽ(True News 21.09.2020): മൊഗ്രാൽ ഷാഫി മസ്ജിദിന് സമീപത്തുള്ള ദേശീയപാത കൾവർട്ട് മൂടപ്പെട്ടതിനാൽ ശക്തമായ മഴയിൽ ദേശീയപാത കുളമായി. നാല് ഭാഗങ്ങളിൽ നിന്നുമായി ഒഴുകിയെത്തുന്ന മഴവെള്ളം കൾവർട്ട് മൂടപ്പെട്ടതിനാൽ റോഡിലൂടെയാണ് ഒഴുകുന്നത്. കുണ്ടും കുഴിറയുമായി കിടക്കുന്ന മൊഗ്രാൽ ദേശീയപാതയിൽ ഇതും യാത്രാ ദുരിതത്തിന് കാരണമായി. കാൽനടയാത്രക്കാർക്ക് പോലും നടന്നുപോകാൻ പറ്റാത്ത അവസ്തയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരി ക്കുന്നത്. 

ഷാഫി മസ്ജിദിനടുത്തുള്ള കൾവർട്ട് തുറന്ന് കൊടുക്കാനായാൽ ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. 

No comments