JHL

JHL

മാഫിയ സംഘങ്ങളെ ഒതുക്കാൻ മഞ്ചേശ്വരം പോലീസിന്റെ നടപടി.ഉപ്പളയിൽ മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു.


മഞ്ചേശ്വരം (True News, Sept 22, 2020): മോഷണക്കേസ് പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ഹിദായത്ത് നഗറിലെ ഒ. ഉമ്മറിനെ (35) ആണ് കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ ഇയാളുടെ പേരിൽ മൂന്ന് മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്നവരെയും മാഫിയാസംഘങ്ങളിലെ പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുന്നതിന് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ പ്രത്യേക പരിശോധന നടന്നുവരികയാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


No comments