JHL

JHL

ജില്ലാ ആശുപത്രി ഒക്ടോബർ ഒന്നാം തിയ്യതി മുതൽ കോവിഡ് ആശുപത്രി.

കാഞ്ഞങ്ങാട് (True News 30.09.2020.): ജില്ലാ ആശുപത്രി 1 മുതൽ കോവിഡ് ആശുപത്രിയായി മാറുന്നതോടെ ജില്ലാ ആശുപത്രിയിൽ നിന്നു കിട്ടുന്ന സേവനങ്ങൾ മറ്റു ആശുപത്രികളിലേക്ക് മാറ്റി. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം കൂടുന്ന സാഹചര്യത്തിലാണ് നടപടി. 

കോവിഡ് പോസിറ്റീവായി അത്യാസന്ന നിലയിൽ ആകുന്നവരെ പ്രവേശിപ്പിക്കാൻ ജില്ലാ ആശുപത്രിയിൽ 100 ബെ‍ഡ് ഉള്ള വാർഡ് സജ്ജീകരിക്കും.  5 വെന്റിലേറ്ററുകൾ ഇവിടെ ഒരുക്കും. വാർഡിൽ സെൻട്രലൈസ്ഡ് ഒാക്സിജൻ സപ്ലൈ ഉണ്ടാകും. കോവിഡ് ബാധിച്ച ഗർഭിണികളുടെ പ്രസവം ഉൾപ്പെടെയുള്ള ചികിത്സയും ആശുപത്രിയിൽ നൽകും.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ ഗുരുതരാവസ്ഥയിൽ ഉള്ളവരെ ചികിത്സിക്കുന്നത് ഉക്കിനടുക്ക മെഡിക്കൽ കോളജിലും മറ്റുള്ളവരെ ചികിത്സിക്കുന്നത് വീട്ടിലും, ജില്ലയിലെ ഒൻപതു സിഎഫ്എൽടിസികളിലുമാണ്.  ഉക്കിനടുക്ക മെഡിക്കൽ കോളജിൽ നിലവിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

കണ്ണൂർ ജില്ലയിലെ രോഗികളുടെ ആധിക്യം കാരണം പരിയാരം മെഡിക്കൽ കോളജിൽ ജില്ലയിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കുന്നതിൽ പ്രയാസം നേരിടുന്നു. ഈ  സാഹചര്യത്തിലാണ് ജില്ലയിൽ തന്നെ സി വിഭാഗം രോഗികളെ ചികിത്സിക്കാൻ സൗകര്യം ഒരുക്കുന്നത്.

No comments