JHL

JHL

കളനാട്ടെ റിട്ട. ഹോമിയോ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു.

കാസർകോട്(True News 23.09.2020):കളനാട്ടെ റിട്ട. ഹോമിയോ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. കാസറഗോഡ് കളനാട് ഗവ. ഹോമിയോ ആശുപത്രി റിട്ടയേർഡ് സൂപ്പ്രണ്ട് ഡോ. ഷാജി മോൻ പീറ്റർ(58) ആണ്  കോവിഡ് ബാധിച്ച് മരിച്ചത് . ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരണപ്പെടുന്ന രണ്ടാമത്തെ ഡോക്റ്റർ  ആണ് ഇദ്ദേഹം.

ഇന്ന്(ബുധനാഴ്ച്ച) രാവിലെയാണ് മരണപ്പെട്ടത്.കഴിഞ്ഞ വർഷം സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം താമസസ്ഥലത്ത് സ്വകാര്യ ക്ലീനിക്ക് നടത്തി വരികയായിരുന്നു. കൊവിഡ് രോഗ പ്രതിരോധത്തിന് സർക്കാർ വ്യാപകമായി ഹോമിയോ ഗുളികകൾ വിതരണം ചെയ്തു വരുന്നുണ്ട്.

ഭാര്യ: സിന്ധു പീറ്റര്‍ (അധ്യാപിക അരോളി എച്ച് എസ്). മക്കള്‍: ചാന്ദിനി പീറ്റര്‍ (ദന്ത ഡോക്ടര്‍), ചന്ദന പീറ്റര്‍. സംസ്‌കാരം കണ്ണൂര്‍ ബര്‍ണശേരി സി എസ് ഐ സെമിത്തേരിയില്‍ നടക്കും.


സർവീസിൽ നിന്നും വിരമിക്കുന്ന ദിവസം സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിൽ


No comments