JHL

JHL

കർണാടകയിൽ കോൺഗ്രസ് എം എൽ എ കോവിഡ് ബാധിച്ചു മരിച്ചു



ബെംഗളൂരു (True News, Sept 24,2020) കർണാടകയിൽ കോൺഗ്രസ് എം എൽ എ കോവിഡ് ബാധിച്ചു  കർണാടക ബീദറിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗം ബസവ കല്യാണ നാരായണ റാവുവാണ് കോവിഡ് ബാധിച്ചു മരിച്ചത്. 66 വയസായിരുന്നു. വ്യാഴാഴ്ച നാലു മണിയോടെയായിരുന്നു അന്ത്യം. സെപ്റ്റംബർ ഒന്നിനാണ് റാവുവിനെ കോവിഡ് ബാധയെ തുടർന്ന് ബെംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ച അദ്ദേഹത്തെ  തീവ്ര പരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടകയിൽ നേരത്തെ രണ്ടു എംപി മാരും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.



No comments