JHL

JHL

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് : കുമ്പള പഞ്ചായത്തിൽ ആറ് വാർഡുകളിൽ എസ് ഡി പി ഐ മത്സരിക്കും


കുമ്പള(True News 29.09.2020): തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് കുമ്പളയിൽ ആറിടങ്ങളിൽ മത്സരിക്കാനൊരുങ്ങി എസ്‌ഡിപിഐ. എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഈ വരുന്ന തെരെഞ്ഞെടുപ്പിൽ ആറ് വാർഡുകളിൽ  മത്സരിക്കാൻ  തീരുമാനമായത്. ഇടതു വലതു മുന്നണികളുടെ കാലങ്ങളായി ഉള്ള ജനവഞ്ചനകൾക്കും ഫാസിസ്റ്റു സംഘപരിവാർ ശക്തികൾക്കെതിരെ കുമ്പളയിൽ ശക്തമായി നിലകൊള്ളാൻ ഇടത് വലത് മുന്നണികൾക് ഇതുവരെ സാധിച്ചിട്ടില്ല എന്നും ഇതിനെതിരെയുള്ള വിധി എഴുത്താകും ഈ തെരെഞ്ഞെടുപ്പെന്നും എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സറഫറസ് കുമ്പള അഭിപ്രായപ്പെട്ടു. വിവേചനമില്ലാത്ത വികസനത്തിന് വോട്ടു ചെയ്യുക എന്ന മുദ്രവാക്യവുമായി ആയിരിക്കും പാർട്ടി തിരഞ്ഞെടുപ്പ് നേരിടുക. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മൻസൂർ കുമ്പള, ഷാനിഫ് മൊഗ്രാൽ, നാസർ ബംബ്രാണ, അലി ശഹാമ, അൻവർ ആരിക്കാടി, അഷ്റഫ് സി.എം ബംബ്രാണ, അഫ്‌സൽ ആരിക്കാടി, കലാം കുമ്പള, റിയാസ് ആരിക്കാടി, മുഹമ്മദ് കടവത്ത്, നാസർ കളത്തൂർ, റംഷാദ് ബദ്രിയാ നഗർ, ഫൈസൽ ചായിന്റടി എന്നിവർ സംബന്ധിച്ചു.


No comments