JHL

JHL

വാഹന പരിശോധന കൂടുതൽ കര്‍ശനമാക്കി കുമ്പള പോലീസ് : നിര്‍ത്താതെ പോയ 5 വാഹനങ്ങൾക്കെതിരെ കേസെടുത്തു

കുമ്പള (True News 17.09.2020): നിയമം പാലിക്കാതെയുള്ള  വാഹനമോടിക്കലിന് ഇനി കുരുക്ക് വീഴും. വാഹന പരിശോധന കൂടുതൽ കര്‍ശനമാക്കിയിരിക്കുകയാണ് കുമ്പള പോലീസ്. എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് ബന്തിയോട് വാഹന പരിശോധന നടത്തി. ഇതിനിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ 5 ബൈക്കുകള്‍ക്കെതിരെ കേസുമെടുത്തു. പോലീസിന്റെ കണ്ണുവെട്ടിച്ചും ആജ്ഞ ലംഘിച്ചും ഓടിച്ചു പോകുന്നവര്‍ക്ക് മണിക്കൂറുകള്‍ക്കകം പിടി വീഴുമെന്ന് എസ് ഐ താക്കീത് നല്‍കി.
 നിയമം ലംഘിക്കുന്ന  വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും നടപടി വരും. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടാകും. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിടികിട്ടാപ്പുള്ളികളെ കണ്ടെത്താന്‍ ഒരു മാസം നീളുന്ന പരിശോധന ഇന്നലെ തുടങ്ങിയിരുന്നു. ജില്ലയിലെ വടക്കന്‍ മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മൂക്കുകയറിടാനുള്ള ശ്രമത്തിലാണ് പോലീസ്.


No comments