JHL

JHL

മൊഗ്രാൽ സ്പോർട്സ് ക്ലബ് ടീമിനെ ഇനി ഇവർ നയിക്കും : ക്യാപ്റ്റൻ രിഫായി , വൈസ് ക്യാപ്റ്റൻ സുനൈസ്‌


മൊഗ്രാൽ(True News 22.09.2020): മൊഗ്രാൽ എന്ന ഫുട്ബോൾ ഗ്രാമത്തിന്റെ പ്രധാന ക്ലബ് ആയ മൊഗ്രാൽ സ്പോർട്സ് ക്ലബ് 2020 -2021 കാലാവധിയിലേക്ക് ക്യാപ്റ്റൻ ആയി രിഫായി യെയും  വൈസ് ക്യാപ്റ്റൻ ആയി സുനൈസിനേയും  തിരഞ്ഞെടുത്തു. ജില്ലാ ഫുട്ബോൾ ടീമിൽ രണ്ട് തവണ "പ്ലയെർ ഓഫ് ദി ഇയർ"  കരസ്ഥമാക്കിയ താരമാണ് രിഫായി മൊഗ്രാലിയൻ. സന്തോഷ് ട്രോഫി ക്യാമ്പിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
ഇരുവരും മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ മുതിർന്ന താരങ്ങളാണ് . കഴിഞ്ഞ 10  വർഷത്തിലധികമായി രിഫായി ക്ലബ്ബിൽ കളിച്ചു കൊണ്ടിരിക്കുന്നു. 100 വർഷം പിന്നിട്ട മൊഗ്രാൽ സ്പോർട്സ് ക്ലബ് ന്റെ കീഴിൽ കുട്ടിക്കൾക്കായി ഒരു ഫുട്ബോൾ അക്കാദമി തുടങ്ങുവാനാണ് രിഫായി ലക്ഷ്യമിടുന്നത്. 
ഏതായാലും ഫുട്ബോൾ പ്രേമികളും നാട്ടുകാരും പുതിയ ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തതിൽ  സന്തോഷത്തിലാണ്. ക്ലബിന് ഉയരങ്ങൾ  കീഴടക്കാനാകുമെന്നാണ്  ഗുണകാംക്ഷികളുടെ വിശ്വാസം.

No comments