JHL

JHL

നിലവിലെ വിദ്യാഭ്യാസ പരിഷ്കാരം വിദ്യാർത്ഥികളെ ഉന്നതിയിലെത്തിക്കാൻ സഹായകം-സി ഐ പ്രമോദ്.

മൊഗ്രാൽ:നിലവിലെ വിദ്യാഭ്യാസ രീതി വളരെ എളുപ്പമുള്ളതും,  വിദ്യാർത്ഥികളെ ഉന്നതിയിലെത്തിക്കാൻ സഹായകവുമാണെന്ന്  കുമ്പള പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി ഐ പ്രമോദ് അഭിപ്രായപ്പെട്ടു.


       മൊഗ്രാൽ മീലാദ്  നഗർ പരിധിയിൽ നിന്ന് എസ് എസ് എൽ സി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മീലാദ് ട്രസ്റ്റ്‌  ഏർപ്പെടുത്തിയ ക്യാഷ്  അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ എ എസ്, ഐ പി എസ് നേടുക എന്നതു പോലും ഈ കാലഘട്ടത്തിൽ എളുപ്പമാണ്. ഇത് മനസ്സിലാക്കി മുന്നേറാൻ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് സി ഐ പ്രമോദ് അഭ്യർത്ഥിച്ചു. 

      ചടങ്ങിൽ മീലാദ് ട്രസ്റ്റ്‌ പ്രോഗ്രാം കൺവീനർ ബി എ  മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡോ: ഫാത്തിമത്ത്  സിയാന കെ എം, ഡോ: ഫാത്തിമത്ത് ആദില, ഡോ: ഷുമൈസ് ടി എം, എസ്സാ സ്കൂൾ പ്രിൻസിപ്പാൾ ഫാത്തിമത്ത് സുഹറ, മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക റഷീദ കെ മുഹമ്മദ്, എം നുഹ്മാൻ മാസ്റ്റർ, സിവിൽ  എഞ്ചിനീയർമാരായ മുഹമ്മദ് നിഹാദ് എ, ജസീം ടി കെ ട്രസ്റ്റ്‌ രക്ഷാധികാരി എം എ  കുഞ്ഞഹമ്മദ്, ഗൾഫ് പ്രതിനിധി എം ജി എ റഹ്മാൻ, ടി എം ഷുഹൈബ് ടി കെ ജാഫർ, അബ്ദുൽ ഖാദർ കെ എം, എ അബ്ദുൽ റഹ്മാൻ ഫോറസ്റ്റ് എന്നിവർ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും, ഉപഹാരവും വിതരണം ചെയ്തു. ചടങ്ങിൽ പതിനാലാം വയസ്സിൽ ഖുർആൻ മന:പ്പാഠമാക്കിയ അബ്ദുൽ മർജാൻ മുഫീദ്  എന്ന വിദ്യാർത്ഥിയെ ആദരിച്ചു.

   ട്രസ്റ്റ്‌ അംഗങ്ങളായ എം എം  റഹ്മാൻ,പി വി അൻവർ, ടി പി മുഹമ്മദ്, ടി എം മുഹമ്മദ്, സിദ്ദീഖ് മാൻ കൂർ, ടി എം ഇബ്രാഹിം, എം എം ഫക്രുദ്ദീൻ എന്നിവർ നേതൃത്വം നൽകി.എം എ മൂസ സ്വാഗതം പറഞ്ഞു.

No comments